കാട്ടാനയുടെ ആക്രമണം; അജിയുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍

മാനന്തവാടിയില്‍ ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജിയുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. അജിയുടെ മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മാനന്തവാടി സബ് കളക്ടറുടെ കാര്യാലയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തിലെ തീരുമാനം.

ALSO READ:  ഇനി മുതൽ പുതിയ പേര്; അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റി

യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായങ്ങള്‍ യോഗ തീരുമാനമായി സര്‍ക്കാരിലേക്ക് അറിയിക്കും. നഷ്ട പരിഹാരതുക, പത്ത് ലക്ഷം രൂപ തിങ്കളാഴ്ച്ച തന്നെ കുടുംബത്തിന് കൈമാറും. യോഗത്തിന്റെ ആവശ്യാനുസരണം ബാക്കിയുള്ള നാല്‍പത് ലക്ഷം രൂപ അനുവദിക്കുന്ന കാര്യത്തില്‍ സര്‍ക്കാരിലേക്ക് അനുകൂല ശുപാര്‍ശ ചെയ്യും. എംഎല്‍എമാര്‍ ആയത് സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നതിനായി ശ്രമിക്കും. കുടുംബത്തിന്റെ മുഴുവന്‍ കടബാദ്ധ്യത എഴുതി തള്ളുന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ അനുകൂല പരിഗണന നല്‍കും. ആനയെ മയക്കുവെടി വെച്ച് പിടിച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റും. പരേതന്റെ ഭാര്യക്ക് സ്ഥിരം ജോലി നല്‍കും എന്നിവ യോഗത്തില്‍ തീരുമാനമായി.

ALSO READ:  അഭിനയം നിർത്തുന്ന വാർത്തക്കിടയിലും വിജയ് ചിത്രം ‘ദി ഗോട്ടി’ന്റെ അപ്ഡേറ്റ് ഏറ്റെടുത്ത് ആരാധകർ

മാനന്തവാടി എംഎല്‍എ ഒ.ആര്‍.കേളു, സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ.സി.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍, വയനാട്, ജില്ലാ പോലീസ് മേധാവി, ഉത്തര മേഖല സിസിഎഫ്, സബ് കളക്ടര്‍, മാനന്തവാടി എന്നിവര്‍ പരേതന്റെ ബന്ധുക്കള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാനന്തവാടി രൂപത പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News