വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന വയനാട് ഡി. സി.സി ട്രഷററും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന
എന്‍. എം വിജയന്‍ മരിച്ചു. ഇദ്ദേഹത്തോടൊപ്പം വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയ മകന്‍ ജിജേഷും മരണപ്പെട്ടു.അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.ഇരുവരേയും ചൊവ്വാഴ്ച വൈകിട്ടോടെയാണ് വിഷം അകത്തു ചെന്ന നിലയില്‍ വീടിനുള്ളിൽ കണ്ടെത്തിയത്.വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പ്രാദേശിക കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
ആദ്യം ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇതുവരെയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു എൻ എം വിജയന്റെ ജീവൻ നിലനിർത്തിയിരുന്നത്.ഇന്ന് വൈകീട്ടൊടെ ആരോഗ്യനില വഷളാവുകായിരുന്നു.
ഡി സി സി മുൻ ജനറൽ സെക്രട്ടറിയായിരുന്നു എൻ എം വിജയൻ.പിന്നീട് ട്രഷററായി.ദീർഗ്ഘകാലമായി ജില്ലാ നേതൃത്വത്തിലുണ്ട്. ഏറെക്കാലം സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. സുല്‍ത്താന്‍ ബത്തേരി സഹകരണ ബാങ്ക് നിയമന ക്രമക്കേട് വിവാദം വീണ്ടും ഉയരുന്നതിനിടെയായിരുന്നു ആത്മഹത്യാ ശ്രമം. പ്രമുഖ നേതാക്കൾക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് പണം വാങ്ങി നൽകിയത് ഇദ്ദേഹം ഇടനിലക്കാരനായി നിന്നായിരുന്നുവെന്ന് ആക്ഷേപങ്ങളുണ്ടായിരുന്നു.പണം വാങ്ങി ജോലി നൽകാത്തതിനെതിരെ കെ പി സി സി ക്ക് എൻ എം വിജയൻ പരാതി നൽകുകയും ചെയ്തിരുന്നു.എന്നാൽ നടപടിയുണ്ടായില്ല.ഇതോടെ വൻ സാമ്പത്തിക ബാധ്യതയിലായിരുന്നു ഇദ്ദേഹം.
also read:ആത്മഹത്യ ശ്രമം; വിഷം അകത്തു ചെന്ന ഡിസിസി ട്രഷററുടെ മകൻ മരിച്ചു
ബത്തേരി അര്‍ബന്‍ ബാങ്കിലെ ആറ് തസ്തികകളിലെ നിയമനത്തിന് യുഡിഎഫ് ഭരണ സമിതി 2.5 കോടിയിലേറെ രൂപ കൈക്കൂലി വാങ്ങിയെന്ന പരാതി വൻ വിവാദമായിരുന്നു.പണം നൽകിയിട്ടും ജോലി ലഭിക്കാത്തതിനെ തുടർന്ന് ഉദ്യോഗാർത്ഥികൾ രംഗത്തെത്തുകയും ചെയ്തു.മരണത്തിന്റെ പശ്ചാത്തലത്തിൽ ബത്തേരി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here