വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യ; പിന്നിൽ നേതാക്കളുടെ സാമ്പത്തിക തിരിമറിയെന്ന് സൂചന

വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയന്റെ ആത്മഹത്യക്ക്‌ പിന്നിൽ നേതാക്കളുടെ സാമ്പത്തിക തിരിമറിയെന്ന് സൂചന. ബത്തേരി അർബൻ സഹകരണ ബാങ്കിലെ നിയമന അഴിമതിയുമായി ആത്മഹത്യക്ക്‌ ബന്ധമുണ്ടെന്നാണ്‌ വിവരം. ഉദ്യോഗാർത്ഥികളിൽ നിന്ന് വൻ തുക എൻ എം വിജയൻ മുഖേന ഡി സി സി നേതാക്കൾ വാങ്ങിയെങ്കിലും നിയമനം നൽകിയില്ല.ഇതോടെയുണ്ടായ സാമ്പത്തിക പ്രതിസന്ധിയാണ്‌ ആത്മഹത്യക്ക്‌ പിന്നിലെന്നാണ്‌ സൂചന.

വയനാട്‌ കോൺഗ്രസിലെ പ്രമുഖ നേതാവും ഡി സി സി ഭാരവാഹിയുമായ എൻ എം വിജയന്റേയും മകന്റേയും ആത്മഹത്യക്ക്‌ പിന്നിൽ സാമ്പത്തിക കാരണങ്ങളാണ്‌ എന്നാണ്‌‌ പുറത്തുവരുന്ന വിവരം. കോൺഗ്രസ്‌ നേതാക്കൾ തന്നെ ഇക്കാര്യ്ം ഉയർത്തുന്നുണ്ട്‌‌.ജില്ലാ നേതൃത്വത്തിലെ പ്രമുഖർക്ക്‌ വേണ്ടി പണം വാങ്ങാൻ ഇടനിലക്കാരനായി നിന്നത്‌ വിജയനായിരുന്നു എന്നാണ്‌ ഉദ്യോഗാർത്ഥികൾ പറയുന്നത്‌. ഇത്‌ സംബന്ധിച്ച ഉടമ്പടി രേഖകളുമുണ്ട്‌. പണം നൽകിയ നേതാക്കളുടെ പേരുകൾ പരാമർശിച്ച്‌ കെ പി സി സി പ്രസിഡന്റ്‌ കെ. സുധാകരന്‌ ഇദ്ദേഹം പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.

also read: വിഷം കഴിച്ച് ആത്മഹത്യ ശ്രമം; മകന് പിന്നാലെ വയനാട്‌ ഡി സി സി ട്രഷറർ എൻ എം വിജയനും മരണപ്പെട്ടു

പണം വാങ്ങുകയും ജോലി ലഭിക്കാതിരിക്കുകയും ചെയ്തതോടെ ഉദ്യോഗാർത്ഥികൾ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു.ഇതേ തുടർന്ന് കടുത്ത മാനസിക സംഘർഷം അദ്ദേഹം അനുഭവിച്ചിരുന്നതായി സഹപ്രവർത്തകർ പറയുന്നു.നേതാക്കൾ കയ്യൊഴിഞ്ഞതോടെ വലിയ സാമ്പത്തിക ബാധ്യതയിലായിരുന്നു എൻ എം വിജയൻ.വിവിധ തസ്തികകളിലായി 2.5 കോടിയുടെ അഴിമതി ബാങ്കിൽ നടന്നതായി ആരോപണമുയർന്നതിനെ തുടർന്ന് വലിയ സമരങ്ങളും ബത്തേരിയിൽ നടന്നിരുന്നു.ഇളയ മകനൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ്‌ എൻ എം വിജയനെ വീട്ടിനുള്ളിൽ ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്‌. ഇരുവരും വിഷം അകത്തുചെന്ന നിലയിലായിരുന്നു. ബത്തേരിയിൽ സ്വകാര്യ ആശുപത്രിയിൽ നിന്ന് കോഴിക്കോട്‌ മെഡിക്കൽ കോളേജിലേക്ക്‌ മാറ്റിയ ഇവർ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News