വയനാട് പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്നലെ കടുവയെ കണ്ട സ്ഥലത്ത് നിന്ന് ഒന്നര കിലോമീറ്ററോളം മാറിയാണ് ഇന്ന് പരിശോധന. തൂപ്ര അങ്കണവാടിക്ക് സമീപം ചന്ദ്രൻ എന്നയാളുടെ ആടിനെ കടുവ ഇന്ന് പുലർച്ചെ ആക്രമിച്ചു കൊന്നിരിന്നു.
രണ്ടാഴ്ചയായി പ്രദേശത്ത് കടുവയുടെ സാന്നിദ്ധ്യമുണ്ട്.ഇന്ന് നാട്ടുകാർ കടുവയെ വീണ്ടും കണ്ടു.ഇന്നലത്തേതിന് സമാനമായി കടുവ ആടിനെ ആക്രമിച്ചുകൊന്നു. ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചിൽ. വനം വകുപ്പ് ഉദ്യോഗസ്ഥർ തെർമ്മൽ ഡ്രോൺ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ കടുവയുടെ സാന്നിദ്ധ്യം കണ്ടെത്തുകയും ചെയ്തു. ഇന്നലെ രാത്രി കടുവ ഊട്ടിക്കവലയിലെ കൂടിനരികെ എത്തിയെങ്കിലും പിടികൂടാനായില്ല. പ്രദേശത്ത് വൻ സന്നാഹത്തോടെയുള്ള തിരച്ചിൽ തുടരുകയാണ്. എത്രയും വേഗം പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമൻ പറഞ്ഞു.
also read:ഷൂട്ടിംഗ് സംഘത്തിന്റെ കാറിന് നേരെ കാട്ടാന ആക്രമണം
വനപ്രദേശത്ത് നിന്ന് അഞ്ച് കിലോമീറ്ററോളം അകലെയാണ് കടുവയുള്ളത്.സ്ഥലം മാറി നിരന്തരം സഞ്ചരിക്കുന്നത് കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാണ്. ഇന്നലെ കടുവ ആടിനെ പിടിച്ച സ്ഥലത്ത് സ്ഥാപിച്ച കൂടിനരികെയാണ് കടുവ ഒടുവിൽ എത്തിയത്.ശാരീരിക അവശതയുള്ള കടുവയാണിതെന്നാണ് നിഗമനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here