റയൽ തകരും; ചാമ്പ്യൻ ലീഗ് സെമിയിലെ വിജയിയെ പ്രവചിച്ച് വെയിൻ റൂണി

ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ബുധനാഴ്ച തുടക്കമാവുകയാണ്. ആദ്യ പോരാട്ടം സ്പാനിഷ് കരുത്തരായ റയൽ മാഡ്രിഡും പ്രീമിയർ ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിയും തമ്മിലാണ്. റയലിന്‍റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിലാണ് മത്സരം അരങ്ങേറുന്നത്.

ചാമ്പ്യൻസ് ലീഗിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിൽ ആര് വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് ഇംഗ്ലീഷ് ഫുട്‌ബോൾ ഇതിഹാസം വെയിൻ റൂണി. സെമിയിൽ സിറ്റി, റയലിനെ തോൽപ്പിക്കുമെന്നാണ് താരത്തിൻ്റെ പ്രവചനം. മാഞ്ചസ്റ്റർ സിറ്റി റയലിനെ വെറുതെ തോൽപ്പിക്കുകയല്ല , തകർത്തെറിയുമെന്ന് റൂണി പറഞ്ഞു. തനിക്ക് ചിലപ്പോൾ തെറ്റുപറ്റിയേക്കാം. ആൻസലോട്ടിയുടെ ടീമിനെ ഒരിക്കലും എഴുതിത്തള്ളാൻ കഴിയില്ല എന്നുറുപ്പാണ്. പക്ഷെ ഇത് സിറ്റിയുടെ വർഷമാണ് എന്ന് എന്റെ മനസ്സ് പറയുന്നു. ഇക്കുറി അവർ യൂറോപ്പ് കീഴടക്കും എന്നാണ് റൂണിയുടെ പ്രവചനം.

കഴിഞ്ഞ വർഷത്തെ തനിയാവർത്തനമാണ് ഇക്കുറിയും ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ . കഴിഞ്ഞ സീസണിലും സെമിയിൽ റയലും സിറ്റിയും തന്നെയാണ് മത്സരിച്ചത് . അന്ന് സിറ്റിയുടെ പ്രതീക്ഷകളെ മുഴുവൻ തകർത്ത് റയൽ കിരീടം ചൂടിയിരുന്നു. അതിനാൽ തന്നെ സിറ്റി ഇക്കുറി പ്രതികാരം തീർക്കും എന്നാണ് റൂണി പ്രവചിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News