ഹോട്ടല്‍ മുറികളിലെ ഒളിക്യാമറ കണ്ടുപിടിക്കാന്‍ ഒരു എളുപ്പവിദ്യ; ഇങ്ങനെ ചെയ്തുനോക്കൂ

Hidden camera hotel

ഹോട്ടലുകളില്‍ മുറിയെടുക്കുമ്പോള്‍ നമുക്ക് എപ്പോഴുമുണ്ടാകുന്ന സംശയങ്ങളാണ് ഇവിടെ എവിടെയെങ്കിലും ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടാകുമോ എന്ന കാര്യം. പൊതുശുചിമുറികള്‍ ഉപയോഗിക്കുന്നതില്‍ നിന്നും സ്ത്രീകളെ പിന്നോട്ട് വലിക്കുന്നതിനുള്ള പ്രധാന കാരണങ്ങളും ഇതൊക്കെ തന്നെയാണ്.

രഹസ്യമായി വയ്ക്കുന്ന ക്യാമറകള്‍ നമ്മുടെ കണ്ണുകൊണ്ട് കാണാന്‍ സാധിക്കില്ല എന്നതാണ് വാസ്തവം. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറ നമുക്ക് കണ്ടുപിടിക്കാവുന്നതാണ്.

ശുചി മുറിയോ ചേയ്ഞ്ചിംഗ് റൂമോ ഹോട്ടലിലെ റൂമുകളോ ഉപയോഗിക്കുന്നതിന് മുന്‍പ് ചുറ്റും സൂക്ഷ്മമായി പരിശോധിക്കുക. ചില ക്യാമറകള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ നമുക്ക് കണ്ടെത്താന്‍ കഴിയും. ശുചി മുറികളില്‍ മുകള്‍ഭാഗത്ത് നോക്കിയാല്‍ സ്മോക്ക് ഡിറ്റക്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടാകാം. ഇവിടെ രഹസ്യമായി ക്യാമറകള്‍ സ്ഥാപിക്കാനുള്ള സാധ്യതകളുണ്ട്.

Also Read : ‘അഡ്ജസ്റ്റ്മെന്റിന് തയ്യാറാണോയെന്ന് സംവിധായകൻ ഹരിഹരൻ ചോദിച്ചു…’: വെളിപ്പെടുത്തലുമായി നടി ചാർമിള

ടിഷ്യൂ ബോക്സ് ഉണ്ടെങ്കില്‍ അതിനകവും പരിശോധിക്കണം. ബാത്ത് ടബ്ബിന്റെ സിങ്കുകളില്‍ ചെറിയ ദ്വാരങ്ങള്‍ കാണാന്‍ സാധിക്കും. ഇതും പരിശോധിക്കണം. ഷവറിനുള്ളിലും ക്യാമറ സ്ഥാപിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഷവറിന്റെ ഭാഗങ്ങള്‍ളും ടാപ്പുകളും പരിശോധിക്കണം.

ശുചിമുറികളും മറ്റും ഉപയോഗിക്കുന്നതിന് മുന്‍പായി ലൈറ്റുകള്‍ ഓഫ് ആക്കണം. ഈ വേളയില്‍ ക്യാമറകളുടെ ചുവപ്പോ നീലയോ ലൈറ്റ് നമ്മുടെ കണ്ണില്‍പെടാന്‍ സാദ്ധ്യതയുണ്ട്. ഒളിക്യാമറയുണ്ടെന്ന് സംശയം ഉണ്ടെങ്കില്‍ അവിടെ നിന്നും ഫോണ്‍ ചെയ്യാം.

ഫോണില്‍ സംസാരിക്കുമ്പോള്‍ സിഗ്‌നല്‍ മുറിഞ്ഞ് പോകുന്നുണ്ട് എങ്കില്‍ അതിനര്‍ത്ഥം ഒളിക്യാമറയുടെ സാന്നിധ്യം ഉണ്ട് എന്നാണ്. ഇന്ന് ഒളിക്യാമറ കണ്ടെത്തുന്നതിനുള്ള നിരവധി മൊബൈല്‍ ആപ്പുകള്‍ ലഭ്യമാണ്. ഇവ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തും പരിശോധിക്കാം.

ഹോട്ടല്‍ മുറികളിലും ശുചിമുറികളും സ്ഥാപിച്ചിട്ടുള്ള കണ്ണാടികളും സൂക്ഷ്മമായി പരിശോധിക്കണം. കണ്ണാടികളിലെ ക്യാമറ കണ്ടെത്താന്‍ മിറര്‍ ടെസ്റ്റ് ചെയ്ത് നോക്കാം. കണ്ണാടിയില്‍ വിരല്‍ കൊണ്ട് വയ്ക്കണം. ഇങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ വിരലും പ്രതിബിംബവും തമ്മില്‍ അകലം ഇല്ലെങ്കില്‍ അതിനര്‍ത്ഥം ക്യാമറ ഇല്ല എന്നാണ്. പ്രതിബിംബം അകന്നാണ് എങ്കില്‍ കണ്ണാടിയുടെ പുറക് വശം പരിശോധിക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News