അമ്മയാകാൻ അത്രയെളുപ്പമല്ല..! അറിയാം പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന വില്ലനെ…

നമ്മുടെ മാനസികാരോഗ്യം പലപ്പോഴും സാമ്പത്തിക പ്രതിസന്ധിയെയും സാമൂഹിക സാഹചര്യങ്ങളിലും സംബന്ധിച്ചായിരിക്കും വിലയിരുത്തുക. എന്നാൽ ഒരു പ്രശ്നവുമില്ലാതെ തന്നെ നമ്മെ മാനസികമായി തകർച്ചയിലാക്കാൻ കഴിവുള്ള ഒന്നാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ. അമ്മയാകുക എന്നത് ഒരേ സമയം സന്തോഷമുള്ളതും എന്നാൽ നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നമ്മെ തള്ളിവിടുന്നതുമാണ്. പോസ്റ്റ് പാർട്ടം ഡിപ്രഷനാണോ നമ്മുടെ പ്രശ്നമെന്ന് അമ്മമാർ തിരിച്ചറിയാതെ പോകുന്ന സാഹചര്യങ്ങളാണ് പലപ്പോഴും ഉണ്ടാകുക.

Also Read: കൊടുവള്ളിയിൽ ബസ് നിയന്ത്രണംവിട്ട കടയിലേക്ക് ഇടിച്ചുകയറി; നിരവധിപേർക്ക് പരിക്ക്

ഗർഭധാരണത്തിന് ശേഷമുള്ള ജീവിതവുമായി പൊരുത്തപ്പെടാൻ അമ്മയുടെ മനസിനും ശരീരത്തിനും ഒരേപോലെ ബുദ്ധിമുട്ടുകളുണ്ടാകും. അങ്ങേയറ്റം ദുഃഖം, ഉത്കണ്ഠ, ക്ഷീണം, വിശപ്പില്ലായ്മ, പെട്ടെന്ന് ദേഷ്യം വരിക എന്നിവയെല്ലാം പ്രസവശേഷമുള്ള ഡിപ്രഷന്റെ ഭാഗമാകാം. കുഞ്ഞ് കരയുമ്പോൾ ദേഷ്യം വരിക, കുഞ്ഞിനെ ഉപദ്രവിക്കാൻ തോന്നൽ, സ്വയം അത്മഹത്യ ചെയ്യാൻ തോന്നൽ എന്നിവയും ശ്രദ്ധിക്കണം. ജീവിതശൈലിയിലെ ചില വ്യത്യാസങ്ങൾ കൊണ്ട് തന്നെ പോസ്റ്റ് പാർട്ടം ഡിപ്രഷൻ എന്ന വില്ലനെ തളയ്ക്കാനാകും.

Also Read: ലോകമെമ്പാടും ജോസേട്ടായി തരംഗം; 17.3 കോടിയുടെ രൂപയുടെ ആഗോള കളക്ഷൻ

അമ്മയും കുഞ്ഞും പതിവ് പ്രസവശുശ്രൂഷ എടുക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, സമീകൃതാഹാരം ശീലമാക്കുക, മുടങ്ങാതെ വ്യായാമം ചെയ്യുക, ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവയാണ് പ്രധാനമായി ചെയ്യേണ്ടത്. കൂടാതെ നേരത്തെ തന്നെ മാനസികാരോഗ്യം ശ്രദ്ധിച്ചാൽ പിപിഡി മൂർച്ഛിക്കും മുൻപ് തന്നെ അതിനു വേണ്ട വൈദ്യസഹായമോ കൗൺസിലിങ്ങോ തേടാവുന്നതാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration