നേന്ത്രവാഴയ്ക്ക് ഉത്തമം കടലപ്പിണ്ണാക്ക്

പണ്ടുമുതലേ നേന്ത്ര വാഴ കൃഷി ചെയ്യുന്നവരാണ് നമ്മുടെ കര്‍ഷകര്‍. ഇന്ന് ടെറസില്‍ വലിയ പാത്രത്തിലും, ചാക്കിലും ബിന്നിലും ആയി പോലും വാഴ കൃഷി ചെയ്യുന്നുണ്ട്. അടുക്കളത്തോട്ടത്തിലും പറമ്പിലുമെല്ലാം എളുപ്പത്തില്‍ നേന്ത്രവാഴ വളര്‍ത്താം. ഒരു വാഴയെങ്കിലും വളര്‍ത്താത്ത വീടുകള്‍ നമ്മുടെ നാട്ടില്‍ ഇല്ലെന്നു തന്നെ പറയാം. നന്നായി പരിപാലിച്ചാല്‍ ആറോഏഴോ മാസങ്ങള്‍ കൊണ്ട് വാഴ കുലയ്ക്കും.

Also Read: സംസ്ഥാനം മുടക്കി വകുപ്പ് മന്ത്രിയാണ് വി മുരളിധരൻ: മന്തി മുഹമ്മദ് റിയാസ്

നേന്ത്രവാഴയ്ക്ക് ഉത്തമമായ ജൈവവളമാണ് കടലപ്പിണ്ണാക്ക്. കടലപ്പിണ്ണാക്ക് വാഴയ്ക്ക് വളമായി നല്‍കുന്നത് എങ്ങിനെയെന്ന നോക്കാം. വാഴ നട്ട് പുതിയ ഇലകള്‍ വന്നു തുടങ്ങിയാല്‍ 500 ഗ്രാം വീതം കടലപ്പിണ്ണാക്ക് നല്‍കണം. വാഴയുടെ തടത്തില്‍ കടലപ്പിണ്ണാക്ക് പൊടിച്ചു ചേര്‍ക്കുകയാണ് വേണ്ടത്. ആദ്യത്തെ നാലോ അഞ്ചോ മാസം ഈ രീതി തുടര്‍ന്നാല്‍ വാഴയുടെ വേരുകള്‍ ശക്തി പ്രാപിക്കുകയും വാഴയുടെ കടഭാഗം വണ്ണം വെയ്ക്കുകയും ചെയ്യും. ഇങ്ങനെ പലതവണയായി നല്‍കുന്ന കടലപ്പിണ്ണാക്ക് പച്ചില കമ്പോസ്റ്റ്, മറ്റു ജൈവ വളങ്ങള്‍ എന്നിവയുടെ പ്രയോഗം കൂടിയാകുമ്പോള്‍ വാഴ കരുത്ത് ആര്‍ജിക്കുകയും വലിയ കുലയുണ്ടാകാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരത്തില്‍ കൃഷി ചെയ്താല്‍ 12 മുതല്‍ 15 കിലോ വരെയുള്ള കുലകള്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News