സിനിമാ പെരുമാറ്റ ചട്ടം! മലയാള ചലച്ചിത്ര മേഖലയെ തുല്യവും സുരക്ഷിതവുമായ തൊഴിലിടമാക്കാൻ  പുതിയ സീരീസുമായി ഡബ്ള്യുസിസി

WCC

ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്  പുതിയ നിർദ്ദേശങ്ങളോടെ പരമ്പര ആരംഭിക്കാനൊരുങ്ങി ഡബ്‌ള്യുസിസി. ഇന്ന് മുതൽ ഇത് ആരംഭിക്കും. സോഷ്യൽ മീഡിയയിലൂടെയാണ് ഡബ്ള്യുസിസി ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ‘ഏറ്റവും അടുത്ത സുഹൃത്തുക്കൾ ഒന്നിച്ചുള്ള ഫോട്ടോ ഒന്നും ഉണ്ടാകാറില്ല…’; മമ്മൂട്ടിക്ക് ജന്മദിനാശംസകൾ നേർന്ന് ദുൽഖർ

മലയാള സിനിമ മേഖലയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും ഡബ്ള്യുസിസി കുറിച്ചു.

ALSO READ: ഞരമ്പിലോടുന്ന വികാരത്തിനുള്ള ആദരം; മമ്മൂട്ടിയുടെ ജന്മദിനത്തിൽ രക്തദാനവുമായി പ്രശസ്തരുൾപ്പെടെ ആയിരങ്ങൾ

സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം ആണ് ഇതെന്നാണ് ഡബ്ള്യുസിസി വിശേഷിപ്പിക്കുന്നത്. കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവിടുമെന്നും അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News