സിനിമാ പെരുമാറ്റചട്ടം വേണം; ഹൈക്കോടതിയെ സമീപിച്ച് ഡബ്ല്യൂസിസി

WCC

മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യൂസിസി. ഇക്കാര്യത്തിൻ ചൂണ്ടിക്കാട്ടി അവർ ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ നിയമം നിര്‍മ്മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം.

ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി സ്‌പെഷൽ ബെഞ്ചിന്റെ സിറ്റിങ് ഇന്ന് നടന്നിരുന്നു. ഇതിനിടെയാണ് ഡബ്ല്യുസിസി ഇടക്കാല ചട്ടം വേണമെന്ന ആവശ്യം ഉന്നയിച്ചത്.

ALSO READ; ഇടുക്കിയിൽ മദ്യത്തിൽ ബാറ്ററി വെള്ളം കലർത്തി കുടിച്ചയാൾ മരിച്ചു

പെരുമാറ്റചട്ടം ആവിഷ്‌കരിക്കുന്നതിനുള്ള നിര്‍ദേശം ഉള്‍ക്കൊള്ളുന്ന
ഒരു പോസ്റ്റ് അടുത്തിടെ ഡബ്ല്യൂസിസി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എല്ലാവര്‍ക്കും കരാര്‍, ഓരോ സിനിമയ്ക്കും ഫിലിം ഇന്‍ഷൂറന്‍സ്, ജീവനക്കാര്‍ക്ക് ഔദ്യോഗിക ഐഡി കാര്‍ഡുകള്‍, പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സംവിധാനവും തിരുത്തല്‍ നടപടികളും അടക്കമുള്ള നിര്‍ദേശങ്ങളാണ് ഡബ്ല്യൂസിസി മുന്നോട്ട് വെച്ചത്.

ENGLISH NEWS SUMMARY: WCC wants film code of conduct to regulate Malayalam film industry. Referring to this matter, they approached the High Court. The WCC wants the rule to be applied through an interim order until the government makes a law.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News