‘ഞങ്ങള്‍ വിവാഹമോചിതരാണ്, ബാക്കിയുള്ളവര്‍ അതില്‍ ചികഞ്ഞ് നോക്കേണ്ട’: ജിഷിന്‍ മോഹന്‍

പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളാണ് ജിഷിന്‍ മോഹനും വരദയും. മിനിസ്‌ക്രീനിലൂടെയാണ് ഇവര്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതരായത്. പ്രണയത്തിലൂടെ വിവാഹിതരായ ഇരുവരും സോഷ്യല്‍മീഡിയയിലും താരങ്ങളാണ്. ജിഷിനും വരദയും ഏറെക്കാലമായി അകന്നായിരുന്നു താമസം. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ജിഷിന്‍.

ALSO READ:പുൽപ്പള്ളിയിൽ പ്രതിഷേധം അക്രമാസക്തം; കടുവ കൊന്ന പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിൽ കയറ്റി നാട്ടുകാർ

‘ഞങ്ങളുടെ ജീവിതത്തില്‍ എന്താണ് ഉണ്ടായതെന്ന് ചികഞ്ഞു നോക്കേണ്ട ആവശ്യം ബാക്കിയുള്ളവര്‍ക്കില്ല. എന്തെങ്കിലും പോസ്റ്റ് ഇട്ടാല്‍ ഇത് മറ്റേയാള്‍ പറഞ്ഞതിനുള്ള മറുപടിയാണോ എന്നൊക്കെ ചികഞ്ഞ് നോക്കാന്‍ വേണ്ടി ഇറങ്ങിത്തിരിഞ്ഞിട്ടുള്ളവരുണ്ട്. മുമ്പൊരു അഭിമുഖത്തില്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് ഡിവോഴ്സ് ആയാലും ഇല്ലെങ്കിലും എന്താണ്? ഇനിയിപ്പോള്‍ ഡിവോഴ്സ് ആയെന്ന് തന്നെ വെക്കുക. ഞാന്‍ സിംഗിളാണ്, ഫ്രീയാണ്, ആരെങ്കിലുമുണ്ടോ കല്യാണം കഴിക്കാന്‍ വേണ്ടി? എന്തിനാണ് ഇതൊക്കെ ചോദിക്കുന്നത്? എന്തൊക്കെയാണെന്ന് ഒരുവിധപ്പെട്ട എല്ലാവര്‍ക്കും അറിയാം. ഞാന്‍ മൂടിവെക്കേണ്ട കാര്യമൊന്നുമില്ല. ഞങ്ങള്‍ പിരിഞ്ഞു, ഞങ്ങള്‍ വിവാഹമോചിതരാണ്’- ജിഷിന്‍ പ്രതികരിച്ചു. ഇരുവരും വേര്‍പിരിഞ്ഞു എന്ന തരത്തില്‍ മുമ്പും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

Jishin Mohan Varada Divorce,അത് ഞങ്ങൾ നേരത്തെ തീരുമാനിച്ച കാര്യമാണ്! അവളുടെ  സ്വഭാവത്തിലെ ഏറ്റവും നല്ല ഗുണം അതാണ്! ഡിവോഴ്സ് വാർത്തകൾ ...

ALSO READ:ഓസ്‌കറില്‍ കുറഞ്ഞതൊന്നും ഈ മനുഷ്യന്‍ അര്‍ഹിക്കുന്നില്ല; ഭ്രമിപ്പിച്ചു… ആനന്ദിപ്പിച്ചു: ഭ്രമയുഗത്തെ കുറിച്ച് സന്ദീപാനന്ദഗിരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News