എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ടുപോവുകയാണ്: മന്ത്രി കെ എന്‍ ബാലഗോപാല്‍

ജനങ്ങളുടെയാകെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ടു പോവുകയാണെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനങ്ങളുടെ ഉറച്ച പിന്തുണയാണ് ഈ മുന്നേറ്റത്തില്‍ സര്‍ക്കാരിന്റെ കരുത്ത്.

ALSO READ:ഹയര്‍ സെക്കന്‍ഡറി പാഠപുസ്തക പരിഷ്‌കരണം ആലോചനയില്‍: മന്ത്രി വി ശിവന്‍കുട്ടി

ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ തുടര്‍ച്ചയും, പുതിയ കാലത്തിനനുസൃതമായ പ്രവര്‍ത്തനങ്ങളും ഉറപ്പുനല്‍കിക്കൊണ്ട് ചുമതലയേറ്റെടുത്ത സര്‍ക്കാര്‍ ജനാഭിലാഷം നിറവേറ്റി മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലൂടെ കേരളത്തിന്റെ ഭാവിക്ക് നിര്‍ണായകമായ പല പദ്ധതികളും ആവിഷ്‌കരിക്കാനും ചിലവ യാഥാര്‍ത്ഥ്യമാക്കാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഉല്‍പാദനവും വരുമാനവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള ബഹുതലപദ്ധതികള്‍ നടപ്പിലാവുകയാണ്- അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ALSO READ:കരുനാഗപ്പള്ളിയില്‍ നടന്ന അപകടങ്ങള്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെ നടപടി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ വിവരം:-

രണ്ടാം പിണറായി സര്‍ക്കാര്‍ നാലാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. 2021 മെയ് ഇരുപതാം തീയതിയാണ് സ. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ വികസന- ക്ഷേമ പ്രവര്‍ത്തനങ്ങളുടെ അര്‍ത്ഥപൂര്‍ണ്ണമായ തുടര്‍ച്ചയും, പുതിയ കാലത്തിനനുസൃതമായ പ്രവര്‍ത്തനങ്ങളും ഉറപ്പുനല്‍കിക്കൊണ്ട് ചുമതലയേറ്റെടുത്ത സര്‍ക്കാര്‍ ജനാഭിലാഷം നിറവേറ്റി മുന്നോട്ടുപോവുകയാണ്. കഴിഞ്ഞ മൂന്ന് ബജറ്റുകളിലൂടെ കേരളത്തിന്റെ ഭാവിക്ക് നിര്‍ണായകമായ പല പദ്ധതികളും ആവിഷ്‌കരിക്കാനും ചിലവ യാഥാര്‍ത്ഥ്യമാക്കാനും സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഉല്‍പാദനവും വരുമാനവും തൊഴിലവസരങ്ങളും വര്‍ദ്ധിപ്പിക്കാനുള്ള ബഹുതലപദ്ധതികള്‍ നടപ്പിലാവുകയാണ്.
ധനകാര്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ ഏറെ അഭിമാനത്തോടെയാണ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത്. ധനവകുപ്പിനെ സംബന്ധിച്ചിടത്തോളം അസാധാരണമായ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു ഇക്കാലം.കേന്ദ്ര ഗവണ്‍മെന്റ് ബഹുമുഖമായ ഉപരോധങ്ങളിലൂടെ സംസ്ഥാനത്തെ ഞെരുക്കുമ്പോഴും ചെലവുകള്‍ വെട്ടിക്കുറക്കാതെ എല്ലാ മേഖലയിലേക്കും പണമെത്തിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. സംസ്ഥാനത്തിന് അര്‍ഹമായ നികുതി വിഹിതം വെട്ടിക്കുറച്ചും, കടപരിധിയില്‍ കുറവ് വരുത്തിയും കേന്ദ്രം സൃഷ്ടിച്ച പ്രതിസന്ധിയെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് നേരിടാന്‍ നാം ശ്രമിക്കുകയാണ്.
സംസ്ഥാനത്തെ ജനങ്ങളെയാകെ അണിനിരത്തി പ്രതിഷേധമുയര്‍ത്തിയും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത് ന്യൂഡല്‍ഹിയില്‍ പ്രക്ഷോഭം സംഘടിപ്പിച്ചും, സംസ്ഥാനത്തിന്റെ അര്‍ഹമായ അവകാശത്തിനായി സുപ്രീംകോടതിയെ സമീപിച്ചും രാജ്യത്തിന്റെയാകെ ശ്രദ്ധയിലേക്ക് ഈ വിഷയത്തെ കൊണ്ടുവരാന്‍ കേരളത്തിന് കഴിഞ്ഞു. കേരളം ഉന്നയിച്ച പ്രശ്‌നങ്ങള്‍ ന്യായമാണെന്ന് രാജ്യത്തെ പ്രധാന മാധ്യമങ്ങളും ദേശീയ രാഷ്ട്രീയ നേതാക്കന്മാരും പറയുന്ന നിലയുണ്ടായി. മറ്റു ചില സംസ്ഥാനങ്ങളും കേരളത്തിന്റെ പാതപിന്തുടര്‍ന്ന് സുപ്രീംകോടതിയില്‍ കേസ് നല്‍കുകയുണ്ടായി. ഫെഡറലിസവുമായി ബന്ധപ്പെട്ട സുപ്രധാനമായ പ്രശ്‌നമായി ഇത് മാറിയിരിക്കുന്നു.
ഒരു വശത്ത് കേന്ദ്രം സാമ്പത്തികമായി ഞെരുക്കുമ്പോഴും സംസ്ഥാനത്തിന്റെ തനത് വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ദ്ധനവുണ്ടാക്കാന്‍ നമുക്ക് കഴിഞ്ഞു. 202021ല്‍ സംസ്ഥാനത്തിന്റെ തനത് നികുതി വരുമാനം 47,000 കോടി രൂപയായിരുന്നു. 202324ല്‍ ഇത് 77,000 കോടി രൂപയായി ഉയര്‍ത്താനായി. വെറും മുന്നുവര്‍ഷത്തിനുള്ളിലാണ് അറുപത് ശതമാനത്തോളം വര്‍ധന സാധ്യമാക്കിയത്. ഈ വര്‍ധനകൂടി സംഭവിച്ചില്ലായിരുന്നുവെങ്കില്‍, കേന്ദ്ര സര്‍ക്കാരിന്റെ സംസ്ഥാന വിരുദ്ധ നയസമീപനങ്ങള്‍ മൂലം കേരളത്തിന്റെ സാമ്പത്തിക കാര്യങ്ങള്‍ തകര്‍ച്ചയിലേക്കെത്തുമായിരുന്നു.
ജനങ്ങളുടെയാകെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് നവകേരളം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി നാം മുന്നോട്ടു പോവുകയാണ്. ജനങ്ങളുടെ ഉറച്ച പിന്തുണയാണ് ഈ മുന്നേറ്റത്തില്‍ സര്‍ക്കാരിന്റെ കരുത്ത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News