ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല പോകുന്നത് കളിക്കാനാണ് പോകുന്നത്; ഹാരിസ് റൗഫ്

ലോകകപ്പില്‍ അടുത്തമാസം 14ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനും സപ്പോര്‍ട്ട് സ്റ്റാഫിനും ഇന്ത്യ വിസ അനുവദിച്ചതോ ഏകദിന ലോകകപ്പ് കളിക്കാനായി പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇന്ന് ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷ.

Also കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് ബസ് യാത്രക്കാര്‍ക്ക് പരുക്ക്

പാക് പേസര്‍ ഹാരിസ് റൗഫ് ഇന്ത്യയിലേക്ക് വരും മുന്‍പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്താലോകത്തില്‍ വൈറലായിരിക്കുന്നത്. ഇന്ത്യയുമായുള്ള മത്സരങ്ങളില്‍ പഴയ അക്രമണോത്സുകത ഇപ്പോള്‍ പാക് ടീമിനില്ലാത്തത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. ഇന്ത്യയുമായി യുദ്ധം ചെയ്യാനല്ല പോകുന്നതെന്നും ക്രിക്കറ്റ് കളിക്കാനാണെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ വായടപ്പിച്ച് റൗഫ് നല്‍കിയ മറുപടി.

Also Read: കരുവന്നൂർ കേസ്: വടക്കാഞ്ചേരി നഗരസഭാ കൗൺസിലര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് ഇഡി

ഞാനെന്തിനാണ് ഇന്ത്യക്കാരുമായി അടികൂടുന്നത്. ഇത് ക്രിക്കറ്റാണ്, യുദ്ധമല്ലല്ലോ എന്നും റൗഫ് പറഞ്ഞു. ലോകകപ്പില്‍ പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമായല്ല ഇറങ്ങുന്നതെന്നും ടീമിന്റെ മികച്ച പ്രകടനം മാത്രമാണ് ലക്ഷ്യമെന്നും റൗഫ് പറഞ്ഞു. ഒരുലക്ഷത്തില്‍പ്പരം കാണികള്‍ക്ക് മുമ്പില്‍ നടക്കുന്ന മത്സരം ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News