‘ഇങ്ങനെ ഒരു പൗരത്വം ഞങ്ങള്‍ക്ക് വേണ്ട’; ബി.ജെ.പിക്കെതിരെ ബംഗാളി മാതുവകള്‍

കെ രാജേന്ദ്രന്‍

പൗരത്വ ഭേദഗതി നിയമമാണ് പശ്ചിമ ബംഗാളിലെ ബി.ജെ.പിയുടെ പ്രധാന പ്രചാരണ വിഷയങ്ങളിലൊന്ന്. പുതിയ നിയമ പ്രകാരം മാതുവ പട്ടികജാതി വിഭാഗത്തിലെ 16 ലക്ഷത്തോളം പേര്‍ക്ക് പൗരത്വം ലഭിക്കേണ്ടതാണ്. എന്നാല്‍ ഒരാള്‍ പോലും ഇതുവരെ പൗരത്വത്തിന് അപേക്ഷിച്ചിട്ടില്ല

ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ ഹിന്ദുക്കള്‍ക്ക് പൗരത്വം ലഭിക്കും മുസ്ലിംങ്ങള്‍ക്ക് പൗരത്വം ലഭിക്കില്ല ഇതാന്ന് മോദി സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമം.എന്നാല്‍ പുതിയ നിയമം ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയവര്‍ എന്ന് മുദ്രകുത്തപ്പെട്ടവരായ മുസ്ലിംകളെ മാത്രമല്ല, ഹിന്ദുക്കളേയും പ്രതിസന്ധിയിലാക്കുകയാണ്.

Also Read: ആനന്ദ് ബോസില്‍ നിന്നും പീഡന ശ്രമമുണ്ടായത് രണ്ടു തവണ; ആരോപണവുമായി മമതാ ബാനര്‍ജി രംഗത്ത്

ഒരാള്‍ പൗരത്വത്തിന് അപേക്ഷ നല്‍കിയാല്‍ പൗരത്വം ലഭിക്കുന്നതു വരെ ആ വ്യക്തിയെ പുതിയ നിയമം ബംഗ്ലാദേശി പൗരനായാണ് കണക്കാക്കുക. ഇതിന് പുറമെ ബംഗ്ലാദേശില്‍ നിന്ന് കുടിയേറിയ താണെന്ന് തെളിയിക്കുന്ന രേഖയും ഹാജരാക്കണം. നാദിയ ജില്ലയിലെ മുകുളയിലെ ഗ്രാമങ്ങളിലെത്തിയപ്പോള്‍ പൗരത്വ ഭേദഗതി നിയമം മൂലം ജീവിതം പ്രതിസന്ധിയിലായ ഹിന്ദു മത വിഭാഗത്തില്‍ പെട്ടവരേയും കണ്ടുമുട്ടാനായി

മാതുവാ വിഭാഗം ബംഗാളിലെ 5 ലോക്‌സഭാ മണ്ഡലങ്ങളിലെ നിര്‍ണ്ണായക ശക്തിയാണ്. പൗരത്വ ഭേദഗതി നിയമത്തെ തുടര്‍ന്ന് ഇവര്‍ക്കിടയില്‍ പുകയുന്ന അമര്‍ഷം ഈ മേഖലയില്‍ ബി.ജെ.പിക്ക് തിരിച്ചടിയാവും മുഗുളയില്‍ നിന്ന് ക്യാമറാമാന്‍ വിനേഷ് നേതാജിക്കൊപ്പം കെ.രാജേന്ദ്രന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News