‘പ്രളയത്തിൽ അകപ്പെട്ട അർജുൻ നീന്തിക്കയറി, പ്രിയപ്പെട്ടവരെ വിളിച്ചു പറയാൻ ഫോണോ മറ്റോ ഇല്ലാത്ത ഒരു സ്ഥലം’, നേരം പുലരുന്നത് അങ്ങനെ ഒരു വാർത്ത കേട്ടുകൊണ്ടായിരിക്കണേ

-സാൻ

തൊരു പ്രതീക്ഷയാണ്, നാളെ നേരം പുലരുന്നത് വരെ ഓർത്തിരിക്കാൻ ഭംഗിയുള്ള ഒരു പ്രതീക്ഷ

കണ്ണ് തുറക്കുമ്പോൾ ചുറ്റും കാടാണ്, ഇരുട്ടും അതിന്റെ ഭീകരതയും, കല്ലും കമ്പുകളും തട്ടിയുണ്ടായ മുറിവിന്റെ നീറ്റലും തൊട്ട് മുൻപ് നടന്ന സംഭവങ്ങൾ അർജുനെ വീണ്ടും ഓർമപ്പെടുത്തി. ജീവിതം മുറുകെ പിടിച്ചുകൊണ്ട് നീന്തിയ മണിക്കൂറുകൾ, തളർന്നുപോയ കാലുകൾ, പക്ഷെ മുൻപിൽ തിരിച്ചു വരുമെന്ന് പ്രിയപ്പെട്ടവര്ക്ക് നൽകിയ വാക്ക് മാത്രമേ അവന്റെ മുന്പിലപ്പോൾ ഉണ്ടായിരുന്നുള്ളൂ.. ഒരു മലയുടെ സിംഹഭാഗം മുഴുവൻ ഇടിത്തീ പോലെ താഴേക്ക് പതിച്ചത് ഗംഗാവലി പുഴയുടെ മറുകരയിൽ നിന്നവന് കാണാമായിരുന്നു…

ALSO READ: ‘വിചാരിച്ചത് പോലെയല്ല, കാര്യങ്ങൾ അൽപ്പം സീരിയസാണ്’, കേന്ദ്ര ബജറ്റ് സ്മാര്‍ട്ട്ഫോൺ വില കുറയ്ക്കുമെന്ന വാദം തെറ്റ്; വെളിപ്പെടുത്തലുമായി വിദഗ്ധർ

കാടിന്റെ ഭീകരതയിൽ പൊട്ടിയ കൈത്തണ്ടയിലെ എല്ലിൽ മുറുകെ പിടിച്ച് അവൻ പതിയെ സുരക്ഷിതമായ ഒരു ഇടം നോക്കി നടന്നു. ചുറ്റും വിജനത മാത്രം ബാക്കിയായിരുന്നു. വസ്ത്രം ഭൂരിഭാഗവും കല്ലിലും മരക്കൊമ്പുകളിലും തട്ടി കീറിപ്പോയിരിക്കുന്നു. അതുകൊണ്ട് തന്നെ തണുപ്പ് അവനെ വരിഞ്ഞു മുറുക്കി. ഒരു രാത്രി മുഴുവൻ അവൻ പുഴയുടെ മറുകരയിലൂടെ നടന്നു. മനുഷ്യരൊന്നുമില്ല, ഒന്നുറക്കെ വിളിക്കാൻ ഭീതി നൽകിയ മാനസിക സമ്മർദ്ദം മൂലം ശബ്ദം ഉയരുന്നില്ല, ഇടയ്ക്കെപ്പോഴോ അയാൾ തളർന്നു വീണു..

ആരൊക്കെയോ ചേർന്ന് കൈകൾ വലിച്ചടുപ്പിക്കുന്നതും മുറിവിൽ എന്തോ കൊണ്ട് വരിഞ്ഞു മുറുക്കുന്നതും കണ്ടാണ് അർജുൻ വീണ്ടും ഉണരുന്നത്. അപ്പോൾ വെളിച്ചം ഉണ്ടായിരുന്നു. ദാഹിച്ചു തളർന്നു പോയ അയാളുടെ ചുണ്ടിലേക്ക് ഒരാൾ ജലം പകർന്നു നൽകി. അയാൾ തന്നെ അർജുനെ കൈകൾ കൊണ്ട് കോരിയെടുത്ത് ഒരു വലിയ മരത്തോട് ചേർത്ത് ഇരുത്തി. അധികം മനുഷ്യവാസം ഇല്ലാത്ത ഒരിടം. മറ്റു മനുഷ്യരുമായി അധികം ബന്ധം പുലർത്താത്ത രണ്ടു മനുഷ്യർ മാത്രം താമസിക്കുന്ന ഒരു പ്രദേശം. അവരവന്റെ മുറിവുണക്കാൻ മരുന്ന് തേച്ചു. വിശപ്പടക്കാൻ ഭക്ഷണം നൽകി. ഭൂമിയിൽ അയാളെ കാണാതായപ്പോൾ ഉണ്ടായ കോലാഹലങ്ങൾ ഒന്നും അറിയാതെ, ഫോണോ പ്രിയപ്പെട്ടവരുടെ നമ്പറുകളോ അതിലേക്ക് വിളിച്ചു പറയാനുള്ള സംവിധാനങ്ങളോ ഒന്നുമില്ലാതെ ഈ പ്രളയം അവസാനിക്കാൻ അർജുൻ കാത്തിരുന്നു. മഴ മാറും, ഇരുപത് വര്ഷങ്ങള്ക്കിപ്പുറം ഉണ്ടായ ഈ പ്രളയവും അവസാനിക്കും അന്നയാൾ അതേ ഹൈവേയിൽ കേരളത്തിലേക്കുള്ള ഏതെങ്കിലുമൊരു ട്രക്കിങ് കൈ കാണിക്കും. തിരികെ വരും.

ALSO READ: ഇന്ത്യയില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഐടി കമ്പനി സിഇഒ ആരാണെന്നറിയാമോ? അത് ദേ ഇങ്ങേരാണ്; വർഷത്തിൽ 84.16 കോടി രൂപ

കേൾക്കുമ്പോൾ ഇതൊരു സിനിമാക്കഥയെന്നും, അത്ഭുതമെന്നും തോന്നാം. പക്ഷെ അർജുൻ തിരിച്ചു വരുന്നതല്ലാതെ മറ്റൊന്നും ഇപ്പോൾ ഈ രാത്രി ആലോചിക്കാൻ കഴിയില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News