‘മറുനാടനെതിരെ ഇതുവരെ ഹെല്‍പ് ഡെസ്‌കില്‍ സമീപിച്ചത് സ്ത്രീകള്‍ ഉള്‍പ്പെടെ 65 പേര്‍; കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ സകല കോടതിയിലും കയറ്റും’: പി. വി അന്‍വര്‍

മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനലിനെതിരെ നടപടി കടുപ്പിക്കാനൊരുങ്ങി പി.വി അന്‍വര്‍ എംഎല്‍എ. മറുനാടനെതിരായ പരാതികള്‍ സ്വീകരിക്കുന്നതിന് തുടങ്ങിയ ഹെല്‍പ് ഡെസ്‌കില്‍ ഇതുവരെ സമീപിച്ചത് 65 പേരാണെന്ന് പി.വി അന്‍വര്‍ എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു. പരാതിയുമായി സമീപിച്ചവരില്‍ സ്ത്രീകളുമുണ്ടെന്നും പി.വി അന്‍വര്‍ കുറിച്ചു.

Also Read-മറുനാടൻ മലയാളിയുടെ വ്യാജവാർത്തകൾക്ക് ഇരകളായവർക്ക് ഹെൽപ് ഡെസ്ക് തുറന്ന് പി.വി അൻവർ എംഎൽഎ.

പി.വി അന്‍വര്‍ എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇത്‌ വരെ ഹെൽപ്‌ ഡെസ്ക്കിനെ സമീപിച്ചത്‌ സ്ത്രീകൾ ഉൾപ്പെടെ 65 പേരാണ്.!!
നിന്റെ നല്ല ബെസ്റ്റ്‌ ടൈമാടാ..
കാസർഗോഡ്‌ മുതൽ തിരുവനന്തപുരം വരെയുള്ള സകല കോടതിയിലും നിന്നെ കയറ്റും.തെക്ക്‌ വടക്ക്‌ ഓടിക്കും.
നിന്നെ ഷെഡിൽ കയറ്റാൻ പറ്റുമോന്ന് ഞാനൊന്ന് നോക്കട്ടേ

‘മറുനാടന്‍ മലയാളി’ നല്‍കിയ വാര്‍ത്തയുടെ പേരില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി കഴിഞ്ഞ ദിവസമാണ് പി.വി അന്‍വര്‍ എംഎല്‍എ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മറുനാടന്‍ മലയാളിക്കെതിരെ നിലപാട് കടുപ്പിച്ചതിന് പിന്നാലെ പരാതിയുമായി നിരവധി പേര്‍ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും അവര്‍ക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങുന്നുവെന്നുമായിരുന്നു അന്‍വര്‍ എംഎല്‍എ പറഞ്ഞത്.

Also read- വ്യാജവാര്‍ത്ത; പി.വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ ‘മറുനാടന്‍ മലയാളി’ക്കെതിരെ കേസ്

മറുനാടനെതിരെ നിരവധി അഭിഭാഷകര്‍ നിയമസഹായം വാഗ്ദാനം ചെയ്ത് മുന്‍പോട്ട് വന്നിട്ടുണ്ടെന്ന് അന്‍വര്‍ എംഎല്‍എ പറഞ്ഞു. അവരുടെ ഒരു കോര്‍ഡിനേഷന്‍ നമ്മള്‍ സംസ്ഥാന തലത്തില്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഒരു കൂട്ടായ പ്രവര്‍ത്തനമായി തന്നെ മുന്‍പോട്ട് പോയി, നിയമപരമായി തന്നെ ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ച്, ഇത്തരം പ്രവണതകളും സ്ഥാപനങ്ങളും ഇല്ലാതാക്കുക എന്നത് തന്നെയാണ് ലക്ഷ്യം.
ഇരകളായവര്‍ക്ക് നിയമസഹായം ആവശ്യമുണ്ടെങ്കില്‍ ബന്ധപ്പെടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News