‘ഞങ്ങൾ പിരിഞ്ഞു’, രാജ് കുന്ദ്രയുടെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ, ശില്പ ഷെട്ടിയുടെ പ്രൊഫൈലിൽ ചോദ്യങ്ങൾ

ബോളിവുഡ് താരം ശില്‍പാ ഷെട്ടിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ രാജ് കുന്ദ്ര സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച പോസ്റ്റ് ചർച്ചയായതോടെ വിശദീകരണവുമായി താരം രംഗത്ത്. ‘ഞങ്ങള്‍ പിരിഞ്ഞു’ എന്നായിരുന്നു നിര്‍മാതാവ് രാജ് കുന്ദ്ര സമൂഹ മാധ്യമത്തിൽ കഴിഞ്ഞ ദിവസം പങ്കുവെച്ച പോസ്റ്റ്. ഇതിന് പിന്നാലെ ആരാധകർ ശില്‍പാ ഷെട്ടിയുമായി രാജ് കുന്ദ്ര പിരിയുന്നുവെന്ന് കരുതി താരത്തിന്റെ പ്രൊഫൈലിൽ എത്തി കാര്യങ്ങൾ അന്വേഷിച്ചിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ മാസ്‍ക് ഉപേക്ഷിക്കുന്നുവെന്നാണ് താൻ പറഞ്ഞതെന്ന് കുറിപ്പെഴുതി രാജ് കുന്ദ്ര പ്രശ്നം പരിഹരിച്ചിരുന്നു. ഈ സംഭവം ആരാധകരെ പ്രകോപിപ്പിച്ചതോടെ പലരും വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ALSO READ: മരിച്ചാലും ഞാൻ ഹോട്ടാണെന്നും, കാമസൂത്രയുടെ പരസ്യത്തിൽ അഭിനയിച്ച ആളാണെന്നും പലരും പറയും: പക്ഷെ അതൊന്നും എന്നെ ബാധിക്കില്ല

‘വിട മാസ്‍കുകളേ, പിരിയാനുള്ള സമയാണ് ഇത്, എന്നെ സംരക്ഷിച്ചതിന് നന്ദി, ഇനി അടുത്ത ഘട്ടമാണ്’, എന്നും എഴുതിയ രാജ് കുന്ദ്ര യുടി 69 എന്ന ഹാഷ്‍ടാഗും എക്‌സിൽ ഇപ്പോൾ പങ്കുവെച്ചിട്ടുണ്ട്. ആരാണ് ഇങ്ങനെ ഒരു ഐഡിയ പറഞ്ഞത് എന്നായിരുന്നു താരത്തിനെതിരെ വിമര്‍ശനവുമായി ഒരാള്‍ എഴുതിയത്. മോശം പിആര്‍ ആണെന്നും ഒരാള്‍ ഈ പോസ്റ്റിന് താഴെ കുറിച്ചു.

ALSO READ: കണ്ണൂർ സ്‌ക്വാഡ് 100 കോടി അടിക്കുമോ? ചോദ്യത്തിന് മമ്മൂക്കയുടെ മറുപടി ഇങ്ങനെ

അതേസമയം, അശ്ലീലചിത്ര നിര്‍മാണത്തിന്റെ പേരില്‍ രാജ്‍ കുന്ദ്ര ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അക്കാലത്തെ സംഭവങ്ങള്‍ ആസ്‍പദമാക്കിയാണ് കുന്ദ്ര യുടി 69 എന്ന സിനിമ എടുക്കുന്നത്. സിനിമയില്‍ നായക കഥാപാത്രമായും രാജ് കുന്ദ്ര തന്നെയാണ് എത്തുന്നത്. ജയില്‍ ശിക്ഷ കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ശേഷം പൊതുവിടങ്ങളിലെ ചടങ്ങിന് മാസ്‍കുകള്‍ ധരിച്ച് എത്തിയിരുന്ന രാജ് കുന്ദ്ര സിനിമ പ്രഖ്യാപിച്ചതിനു ശേഷമാണ് മുഖം പുറത്തു കാണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News