‘നാം ജീവിക്കുന്നത്‌ അസ്വസ്‌തതപ്പെടുത്തുന്ന കാലത്ത്‌’: എം എ ബേബി

നാം ജീവിക്കുന്നത്‌ അസ്വസ്‌തതപ്പെടുത്തുന്ന കാലത്താണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്‌. കൈവരിച്ച നേട്ടങ്ങൾ ചോർന്നുപോകാതെ കേരളവും ജാഗ്രത പാലിക്കണം. കേന്ദ്ര സർക്കാർ ജീവനക്കാരുടെ 1974ലെ ബോണസ്‌ സമരത്തിന്റെ 50-ാം വാർഷികത്തിൽ സമരസേനാനിയായ എം ഗംഗാധരക്കുറുപ്പിനെ ആദരിക്കുകയായിരുന്നു അദ്ദേഹം.

നമ്മൾ അറിയാതെ ന്നമ്മുടെ തൊലിക്കടിയിൽ ജാതിയും മതവും കലർത്തുന്ന കാലമാണിത്‌. ഇത്‌ അപകടകരമായ അവസ്ഥയാണ്‌. അവകാശപോരാട്ടങ്ങളിൽ രാജ്യത്ത്‌ ഒന്നിച്ചുനിന്ന്‌ ശബ്‌ദിക്കേണ്ട തൊഴിലാളികളെയും കർഷകരെയും ഭിന്നിപ്പിക്കാൻ ഉപയോഗിക്കുന്നതും ജാതിയും മതവുമാണ്‌. ഇത്‌ തൊഴിലാളികളുടെ ഐക്യത്തെ ശിഥിലമാക്കും. എല്ലാവരും എല്ലാ സംഘടനകളും ഒന്നിക്കേണ്ട കാലമാണിത്‌. എന്നാൽ സംഘടനതന്നെ ആവശ്യമില്ലെന്ന ബോധത്തിലേക്ക്‌ എത്തുന്നവരും നമുക്കിടിയിലുണ്ട്‌. എം ഗംഗാധരക്കുറുപ്പിനെ ആദരിക്കുന്നതിലൂടെ ഒരു സമരകാലഘട്ടത്തെയാണ്‌ ഓർമപ്പെടുത്തുന്നതെന്നും എം എ ബേബി പറഞ്ഞു.

Also read:മോഹന്‍ദാസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ഓപ്പണ്‍ ഹൗസ് ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ സംഘടിപ്പിച്ചു

ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ അസോസിയേഷനും ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷനും ചേർന്ന്‌ കൊല്ലം കെ ജി ബോസ്‌ സെന്ററിൽ സംഘടിപ്പിച്ച ചടങ്ങിൽ ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ അസോസിയേഷൻ കേരള കൺവീനർ ആർ രാജേഷ്‌ അധ്യക്ഷനായി. ഓഡിറ്റ്‌ ആൻഡ്‌ അക്കൗണ്ട്‌സ്‌ പെൻഷനേഴ്‌സ്‌ അസോസിയേഷൻ ജനറൽ സെക്രട്ടറി സി എ മജീസ്‌, എൻഎസ്‌ സകഹരണ ആശുപത്രി പ്രസിഡന്റ്‌ പി രാജേന്ദ്രൻ, എഫ്‌എസ്‌ഇടിഒ ജില്ലാ സെക്രട്ടറി സി ഗാഥ, സി സി പിള്ള, എം സുരേഷ്‌, എം ഗംഗാധരക്കുറുപ്പ്‌, എൽ ആർ പോറ്റി, വി ശ്രീകുമാർ, കെ പി ആർ കുമാർ, പി രാധാകൃഷ്‌ണൻ നായർ തുടങ്ങിയവർ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News