‘കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണം’; ക്രിയാത്മക ചര്‍ച്ചയുടെ വേദിയായി ചിറ്റൂരിലെ പ്രഭാതയോഗം

കേരളത്തിന്റെ വികസനത്തിനായി ഒന്നിച്ചു നില്‍ക്കണമെന്ന അഭിപ്രായം ഉയര്‍ത്തി ചിറ്റൂരിലെ പ്രഭാതയോഗം. നവകേരള സദസ്സിന്റെ പാലക്കാട് ജില്ലയിലെ മൂന്നാദിന പ്രഭാതയോഗത്തില്‍ ചിറ്റൂര്‍, നെന്മാറ, ആലത്തൂര്‍, തരൂര്‍ മണ്ഡലങ്ങളില്‍ നിന്നുളളവര്‍ മുഖ്യമന്ത്രിയുമായി സംവദിച്ചു.

ആശാ വര്‍ക്കര്‍മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, വ്യവസായികള്‍, കുടുംബശ്രീ അംഗങ്ങള്‍ എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുളള ആളുകളും ഉള്‍ക്കൊള്ളുന്നതായിരുന്നു നവകേരള സദസ്സിന്റെ ചിറ്റൂരിലെ പ്രഭാത യോഗം. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയായത്.

READ ALSO:ബിജെപിയുടെ അണ്ടര്‍ കവര്‍ ഏജന്റുമാരായി കോണ്‍ഗ്രസുകാര്‍ മാറുന്നു: മന്ത്രി മുഹമ്മദ് റിയാസ്

വിദ്യാഭ്യാസ, വ്യവസായ, ആരോഗ്യ രംഗത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ യോഗത്തില്‍ പങ്കെടുത്തയാളുകള്‍ പ്രശംസിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടത്തുന്ന ജനക്ഷേമ – വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കുന്നതായും അവ തുടര്‍ന്നും ഉണ്ടാവണമെന്നും യോഗത്തില്‍ പങ്കെടുത്തവര്‍ മുഖ്യമന്ത്രിയോട് പറഞ്ഞു.

നാടിന്റെ സമഗ്രമായ വികസനമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും നാടിന്റെ പുരോഗതിയ്ക്കും വികസനത്തിനും വേണ്ടി ഒന്നിച്ചു നില്‍ക്കണമെന്നത് അനിവാര്യമാണെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു. കേരളത്തിന്റെ ഉന്നമനത്തിനായി സാധ്യമായ എല്ലാം എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ മറുപടി പറഞ്ഞു.

READ ALSO:മൈക്കൗങ് ചുഴലിക്കാറ്റ്: കേരളത്തിലുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ ട്രെയിനുകൾ റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News