‘സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാന്‍ ജാഗ്രത വേണം’: മന്ത്രി മുഹമ്മദ് റിയാസ്

സോഷ്യല്‍ മീഡിയയിലൂടെ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാതെയിരിക്കാന്‍ ജാഗ്രത വേണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടവരാതെ ശ്രദ്ധിക്കണം, അങ്ങനെയുള്ള വാര്‍ത്തകള്‍ ഷെയര്‍ ചെയ്യരുത്. മാധ്യമപ്രവര്‍ത്തകര്‍ നല്ല രീതിയില്‍ അവരുടെ ഉത്തരവാദിത്വം നിര്‍വഹിക്കുന്നുണ്ട്. പരാമവധി ആളുകളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ALSO READ:‘പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം’: മന്ത്രി കെ രാജന്‍

അതേസമയം പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍മിയുടെ തന്നെ രണ്ട് പ്ലാറ്റൂണ്‍ 50 പേര്‍ ദുരന്തസ്ഥലത്ത് എത്തിയിട്ടുണ്ട്. അവരിപ്പോള്‍ അപകടസ്ഥലത്തേക്ക് പോയി കഴിഞ്ഞു. എന്‍ഡിആര്‍എഫിന്റെ 30 അംഗങ്ങള്‍ അടങ്ങുന്ന സംഘവും ദുരന്തമുഖത്തേക്ക് തിരിച്ച് കഴിഞ്ഞു. ഡി എസ് സിയുടെ 60 പേരടങ്ങുന്ന സംഘം പുഴയ്ക്ക് കുറുകെ താത്കാലിക പാലം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ടീമിന്റെ ഇരുനൂറിലധികം ആളുകള്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി എത്തിച്ചേര്‍ന്നിട്ടുണ്ട്. അതിനുപുറമേ പൊലീസിനേയും ലഭ്യമാകുന്ന മുഴുവന്‍ സേനയേയും ഭാഗമാക്കി കൊണ്ട് രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കും- മന്ത്രി പറഞ്ഞു.

ALSO READ:ചൂരൽമല രക്ഷാപ്രവർത്തനം; തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്ന് സൈന്യം വയനാട്ടിലേക്ക്

ആളുകള്‍ സുരക്ഷിതരാണെന്ന് ഉറപ്പുവരുത്തുകയും, കുടുങ്ങികിടക്കുന്ന മനുഷ്യര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവുമൊക്കെ തയ്യാറാക്കിയ റോപ്പിലൂടെ കൊടുത്തയയ്ക്കുകയും ചെയ്യുന്നുണ്ട്. അതിന് പുറമേ അവിടുന്ന് കൊണ്ടുവരാന്‍ കഴിയുന്ന ആളുകളെ സൈന്യത്തിന്റെ സഹായത്തോടെ റോപ്പിലൂടെ തന്നെ പുറത്തെത്തിക്കാനുള്ള കാര്യങ്ങളും നടന്നുവരുന്നുണ്ട്. കൂടുതല്‍ ആളുകളെ പുറത്തുകൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ഫയര്‍ഫോഴ്‌സും, എന്‍ഡിആര്‍എഫും, മറ്റ് ആര്‍മി ഫോഴ്‌സുകളും വലിയ രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നുക്കൊണ്ടിരിക്കുമ്പോള്‍ തന്നെ വീണ്ടും ഉരുള്‍പൊട്ടുന്ന സാഹചര്യവും ഉണ്ടായി. രക്ഷാപ്രവര്‍ത്തനത്തിനായി വയനാട് ധാരാളം ആളുകള്‍ എത്തിയിട്ടുണ്ട്. വിഷയത്തില്‍ മുഖ്യമന്ത്രി കൃത്യമായ ഏകോപനം നടത്തുന്നുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്ത്രി നേതൃത്വം നല്‍കുന്നുണ്ട്. രാഷ്ട്രീയത്തിനതീതമായി പ്രതിപക്ഷ നേതാവ്, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍ ഒരു മനസായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. പരമാവധി കാഷ്വാലിറ്റികള്‍ ഉണ്ടാകാതെ ഈ ഘട്ടത്തെ മറിക്കടക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News