‘നീതി തേടി അന്തരാഷ്ട്ര ഫെഡറഷന്‍ വരെ പോകും; ഗുസ്തി താരങ്ങളെ പരാജയപ്പെടാന്‍ അനുവദിക്കില്ല’: രാകേഷ് ടിക്കായത്ത്

സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പരാജയപ്പെടാന്‍ അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത്. താരങ്ങള്‍ക്ക് എതിരെ നടക്കുന്നത് കടുത്ത അനീതിയാണ്. വിഭജന രാഷ്ട്രീയം കളിച്ച് രക്ഷപ്പെടാം എന്ന് കരുതേണ്ട. ഗുസ്തി താരങ്ങളും ഖാപ് നേതാക്കളും ഈ പോരട്ടത്തില്‍ തോല്‍ക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ആദ്യം ഹിന്ദു മുസ്ലീം പേര് പറഞ്ഞു സമൂഹത്തെ വിഘടിപ്പിച്ചു. ഗുസ്തി സമരം ഒരു സമുദായത്തിന്റെ സമരം ആണെന്ന് പറയുന്നത് ഇതു പോലെയാണെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

ഗുസ്തി താരങ്ങളുടെ സമരം രാജ്യത്തിന്റെ സമരമാണ്. ത്രിവര്‍ണ പതാക ആണ് അതിന്റെ നിറം. നാളെ കുരുക്ഷേത്രയില്‍ മഹാ പഞ്ചായത്ത് നടത്തും. ബ്രിജ് ഭൂഷണ്‍ മാര്‍ച്ച് നടത്തിയാല്‍ തങ്ങളും മാര്‍ച്ച് നടത്തുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു. തങ്ങള്‍ക്കും സ്വന്തമായി ട്രാക്റ്റര്‍ ഉണ്ട്.
ട്രാക്റ്ററുകള്‍ വാടകയ്ക്ക് എടുത്തതല്ല. നീതി തേടി തങ്ങളും യാത്ര നടത്തും. നീതി തേടി അന്തരാഷ്ട്ര ഫെഡറഷന്‍ വരെ പോകുമെന്നും രാകേഷ് ടിക്കായത്ത് പറഞ്ഞു.

വിഷയം ഉന്നയിച്ച് രാഷ്ട്രപതിയെ കാണാനാണ് ഖാപ് പഞ്ചായത്ത് പ്രതിനിധികളുടെ തീരുമാനം. തുടര്‍ സമര പരിപാടികളില്‍ നാളെ തീരുമാനം അറിയിക്കുമെന്നും രാകേഷ് ടിക്കായത്ത് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here