കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തണം: മുഖ്യമന്ത്രി

കേന്ദ്രത്തിന്റെ നയങ്ങൾക്കെതിരെ ഒന്നിച്ച് ശബ്ദമുയർത്തണമെന്ന് മുഖ്യമന്ത്രി. നവകേരള സദസിന്റെ ഭാഗമായി എറണാകുളം കോതമംഗലം മണ്ഡലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയെ പോലും കേന്ദ്രം തെറ്റായി വ്യാഖ്യാനിക്കുന്നു. കേന്ദ്രം കേരളത്തോട് കാണിക്കുന്ന നിഷേധാത്മക നിലപാട് ജനങ്ങൾ തിരിച്ചറിയണമെന്നും അതിനെതിരെ ശബ്ദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ഗവർണർക്ക് നേരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

അതേസമയം നവകേരള സദസിലൂടെ ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കിയതോടെ കേന്ദ്രം പ്രതികരിക്കാന്‍ തുടങ്ങിയെന്ന് മുഖ്യമന്ത്രി പെരുമ്പാവൂരിൽ പറഞ്ഞു. നമ്മുടെ നാടിനെ മുന്നോട്ടു നയിക്കേണ്ട കേന്ദ്ര സര്‍ക്കാര്‍ സൃഷ്ടിക്കുന്ന നമ്മുടെ കൈയില്‍ ഉണ്ടാകേണ്ട പണത്തില്‍ വലിയ തോതിലുള്ള കുറവു വരുത്തുന്നു. ഈ കാര്യങ്ങള്‍ നവകേരള സദസില്‍ പതിനായിരങ്ങളുടെ മുന്നില്‍ വിശദീകരിക്കുക എന്നതാണ്. ഇതിന് പ്രതികരണങ്ങള്‍ ഉണ്ടായി. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രതികരിച്ചു. വസ്തുതാ വിരുദ്ധമായാണ് കാര്യങ്ങള്‍ അവതരിപ്പിച്ചതെങ്കിലും പ്രതികരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി.

ALSO READ: ജനങ്ങള്‍ കാര്യങ്ങള്‍ മനസിലാക്കുമ്പോള്‍, കേന്ദ്രം പ്രതികരിക്കാന്‍ നിര്‍ബന്ധിതരാകുന്നു: മുഖ്യമന്ത്രി

നികുതി വരുമാന നഷ്ടം പരിഹരിക്കാന്‍ ജിഎസ്ടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ നഷ്ടപരിഹാരം ഇനി നല്‍കുന്നില്ല എന്ന് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നു. നഷ്ടപരിഹാരം നല്‍കുമ്പോള്‍ ഈടാക്കുന്ന സെസ് ഇപ്പോഴും തുടരുന്നു. ജിഎസ്ടി വിഹിതം നിശ്ചയിച്ചതില്‍ ദുരൂഹത നിലനില്‍ക്കുന്നു. സുതാര്യത ഇല്ല.ജിഎസ്ടിയിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന വരുമാനം എത്രയെന്ന് വെളിപ്പെടുത്തിയെങ്കില്‍ മാത്രമെ സുതാര്യമാകു. കേരളത്തിന് ലഭിക്കേണ്ട 332 കോടി രൂപ വെട്ടിക്കുറച്ചു. അതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here