ഏത് ഭേദചിന്തകള്‍ക്കും അതീതമായി ജനമനസ്സുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാന്‍ ശ്രമിക്കണം: മുഖ്യമന്ത്രി

ഇന്ത്യയെ വരുംകാലത്തും മതനിരപേക്ഷ റിപ്പബ്ലിക്കായി നിലനിര്‍ത്തുന്നതിനുള്ള പ്രതിജ്ഞ ഓരോ പൗരനും ആവര്‍ത്തിച്ചുറപ്പിക്കേണ്ട സന്ദര്‍ഭമാണ് ഈ റിപ്പബ്ലിക് ദിനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വാതന്ത്ര്യം, ജനാധിപത്യം, മതനിരപേക്ഷത, സോഷ്യലിസ്റ്റ് സങ്കല്‍പം, രാഷ്ട്ര പരമാധികാരം എന്നീ മഹനീയമായ മൂല്യങ്ങളാണ് നമ്മുടെ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നത്. ആ മൂല്യങ്ങളുടെ നിലനില്‍പ്പിനും ശാക്തീകരണത്തിനും വേണ്ടിയുള്ള സമര്‍പ്പണമാണ് ഈ റിപ്പബ്ലിക്ക് ദിനത്തില്‍ നമുക്ക് ആവര്‍ത്തിച്ചുറപ്പിക്കാനുള്ളത്.

ALSO READ:രാഷ്ട്രീയത്തിലെ മികച്ച നടനാരെന്ന് ചോദ്യം; പ്രകാശ് രാജിന്റെ ‘മോദി’ എന്ന ഉത്തും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ഏത് ഭേദചിന്തകള്‍ക്കും അതീതമായി മാനവികതയെ ഉയര്‍ത്തിപ്പിടിക്കാനും ജനമനസ്സുകളെയാകെ കൂടുതല്‍ ഒരുമിപ്പിക്കാനും നാം കൂട്ടായി ശ്രമിക്കേണ്ടതുണ്ട് – മുഖ്യമന്ത്രി റിപ്പബ്ലിക് ദിനാശംസയില്‍ പറഞ്ഞു. കേരളം ഈ റിപ്പബ്ലിക് ദിനത്തില്‍ നവ വിജ്ഞാന സമൂഹം എന്ന അവസ്ഥയിലേക്ക് പുതിയ ചുവട് കൂടി വെയ്ക്കുകയാണ്. പുതിയ തലമുറകളുടെ ആശയാഭിലാഷങ്ങള്‍ക്കനുസരിച്ച് നമ്മള്‍ കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ തുടങ്ങുകയാണ്. അതില്‍ എല്ലാ വിഭാഗം ആളുകളെയും ഉള്‍പ്പെടുത്തി മുമ്പോട്ടു പോവുക എന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അത് സഫലമാക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കായി നമുക്ക് ഒരുമിച്ച് മുന്നോട്ട് നീങ്ങാം. എല്ലാവര്‍ക്കും റിപ്പബ്ലിക്ക് ദിനാശംസകള്‍ – മുഖ്യമന്ത്രി പറഞ്ഞു.

ALSO READ:ഓൺലൈൻ തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം തന്നെ 1930 ൽ അറിയിക്കണം; മുന്നറിയിപ്പുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News