‘വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു’: മന്ത്രി മുഹമ്മദ് റിയാസ്

വയനാട് ദുരന്തത്തിന്റെ വ്യാപ്തി കേന്ദ്ര സംഘത്തെ ബോധ്യപ്പെടുത്താൻ കഴിഞ്ഞു എന്ന് മന്ത്രി മുഹമ്മദ് റിയാസ്. അത് കേന്ദ്ര സംഘത്തിനും മനസ്സിലായിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. വയനാട് ദുരന്തം വിലയിരുത്താൻ എത്തിയ കേന്ദ്ര സംഘവുമായി ചർച്ച നടത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

Also read:വയനാടിന് പുറമെ കോഴിക്കോടും പ്രകമ്പനം; ഒരു മിനിറ്റിനിടെ രണ്ട് തവണ ശബ്ദം

‘രാജ്യത്ത് തന്നെ സമാനതകളില്ലാത്ത ദുരന്തമെന്ന് ബോധ്യപ്പെടുത്തി. മറ്റ് സംസ്ഥാനങ്ങളെപ്പോലെ കേരളത്തെയും പരിഗണിക്കണമെന്ന കാര്യം അവരോട് ആവശ്യപ്പെട്ടു. ഇപ്പോൾ ഉണ്ടായ പ്രകമ്പനവും കേന്ദ്ര സംഘത്തെ അറിയിച്ചു എന്നും മന്ത്രി പറഞ്ഞു. രാവിലെ 10 മണിക്ക് കലക്ടറേറ്റിൽ വച്ചായിരുന്നു ചർച്ച നടത്തിയത് . ഹെലികോപ്റ്റർ മാർഗമാണ് സംഘം വയനാട്ടിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News