അര്‍ജുനെ കണ്ടെത്താനാവത്തതില്‍ സങ്കടമുണ്ട്, എന്നാല്‍ സാഹചര്യം മനസ്സിലാക്കുന്നുവെന്ന് ബന്ധു. ഗംഗാവാലിയില്‍ അടിയൊഴുക്ക് ശക്തമാണ്. ക്യാബിന്‍ കൃത്യമായി ഐഡന്റിഫൈ ചെയ്താല്‍ മാത്രമേ അര്‍ജുനെ കണ്ടെത്താനാവൂ. ഇന്ന് പുഴയില്‍ നിന്ന് ലോറി കണ്ടെടുക്കാനാകുമെന്നും അര്‍ജുനേയും കൊണ്ട് നാട്ടില്‍ പോകാമെന്നുമായിരുന്നു പ്രതീക്ഷ. കാലാവസ്ഥ പ്രതികൂലമായത് രക്ഷാദൗത്യത്തെ ബാധിച്ചു. അര്‍ജുന്‍ ക്യാബിനില്‍ തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതീക്ഷ മാത്രമേയുള്ളൂ… പ്രതീക്ഷയ്ക്കനുസരിച്ചുള്ള കാര്യങ്ങളല്ല ഇതുവരെ നടന്നത്. ഇപ്പോള്‍ നടക്കുന്ന തിരച്ചിലില്‍ തൃപ്തരാണ്. ആദ്യം വളരെ പ്രയാസമുണ്ടായിരുന്നു, എന്നാല്‍ ഇപ്പോള്‍ പൂര്‍ണ തൃപ്തിയുണ്ട്- ബന്ധു പറഞ്ഞു.
ആദ്യത്തെ രണ്ട് ദിവസവും ഉയര്‍ന്ന നിരയിലുള്ള ഉദ്യോഗസ്ഥരാരും രക്ഷാദൗത്യത്തിന് എത്തിയിരുന്നില്ല. നാലാമത്തെ ദിവസമാണ് കാര്‍വാര്‍ എംഎല്‍എയെ കാണുന്നത്. ആശങ്ക അദ്ദേഹത്തെ അറിയിച്ചിരുന്നു. പുഴയില്‍ തിരച്ചിലില്‍ നടത്തണമായിരുന്നുവെങ്കില്‍ അവര്‍ക്ക് നേരത്തേ നടത്താമായിരുന്നു. ആദ്യം പുഴയില്‍ അര്‍ജുന്‍ ഇല്ലായെന്നാണ് പറഞ്ഞത്, അതാണ് കരയില്‍ കൂടുതല്‍ തിരഞ്ഞത്. കരയിലെ പോലെ തന്നെ പുഴയിലും തിരച്ചില്‍ നടത്താമായിരുന്നു- അര്‍ജുന്റെ ബന്ധു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here