സൂറത്ത് സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി രാഹുല്‍ ഗാന്ധി

സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെ രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കും. മനു അഭിഷേക് സിങ്വിയോ, ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരാവുo.അതേ സമയം കോടതി വിധിയിൽ പിഴവുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു

മോദി സമുദായത്തെ അപകീർത്തി പെടുത്തിയെന്ന കേസിലെ സൂറത്ത് സിജെഎം കോടതി വിധി സൂറത്ത് സെഷൻസ് കോടതി, സ്റ്റേ ചെയ്യാത്ത സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി ഹൈക്കോടതിയെ സമീപിക്കുന്നത് . ഉടൻ തന്നെ ഗുജറാത്ത് ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.

രാഹുലിന്റെ പരാമർശങ്ങൾ ഒരു സമുദായത്തിനെതിരെയായിരുന്നില്ല. വിധിയിൽ പറഞ്ഞ കാരണം തീർത്തും തെറ്റാണെന്നും നിയമത്തിൻ്റെ അടിസ്ഥാന പ്രമാണങ്ങൾ പോലും കോടതി പരിഗണിച്ചില്ലെന്നും മനു അഭിഷേക് സിംഗ്വി പറഞ്ഞു.

രാഹുൽ ഗാന്ധിയുടെ ശബ്ദം അടിച്ചമർത്താനാവില്ലെന്നും മനു അഭിഷേക് സിംഗ്വി ചൂണ്ടികാട്ടി. അതേ സമയം ഹൈക്കോടതിയെ സമീപിക്കാനുള്ള എല്ലാ തയ്യാറെടുപ്പും രാഹുലിന്‍റെ അഭിഭാഷക സംഘം നടത്തി കഴിഞ്ഞു എന്നാണ് സൂചന .

ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി നേടിയെടുക്കാനാണ് നീക്കം. മനു സിംഗിവിയോ, ചിദംബരമോ ഹൈക്കോടതിയിൽ രാഹുലിന് വേണ്ടി ഹാജരായേക്കും. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധിയുണ്ടായില്ലെങ്കിൽ രാഹുലിന് സുപ്രീം കോടതിയെ സമീപിക്കേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration