വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് അമിത് ഷാ

Amit Shah

വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. ആർക്കും തങ്ങളെ തടയാനാകില്ലെന്നും എന്ത് വന്നാലും വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്നുമാണ് അമിത്ഷാ ജാര്‍ഖണ്ഡില്‍ പറഞ്ഞത്. വഖഫ് ബോർഡിന് ഭൂമി തട്ടിയെടുക്കുണ സ്വഭാവമുണ്ടെന്നും ക്ഷേത്രങ്ങളുടെ ഭൂമി തട്ടിയെടുത്തിട്ടുണ്ടെന്ന വർ​ഗീയ പരാമർശവും അമിത് ഷാ നടത്തി. ജാർഖണ്ഡിൽ ഏകീകൃത സിവിൽ കോഡ് പരിധിയിൽ നിന്നും ആദിവാസി വിഭാഗത്തെ മാറ്റിനിർത്തുമെന്നും അമിത് ഷാ പറഞ്ഞു. ജാർഖണ്ഡിലെ ബഗ്മാരയിലെ തെരഞ്ഞടുപ്പ് റാലിയിലാണ് അമിത് ഷാ പരാമർശം നടത്തിയത്.

വിദ്വേഷ പ്രസംഗങ്ങളാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പ് പ്രചരണത്തിലുടനീളം ബിജെപി നടത്തിയത്. രാജ്യത്ത് ന്യൂനപക്ഷ സംവരണം നടപ്പാക്കില്ലെന്നും പ്രചരണത്തിലുടനീളം ബിജെപി നേതാക്കൾ ആവർത്തിച്ച് പറഞ്ഞിരുന്നു. പിന്നോക്ക ദളിത് വിഭാഗക്കാരുടെ സംവരണം മുസ്ലിങ്ങൾക്ക് നൽകാനാണ് കോൺഗ്രസിൻറെ ശ്രമമെന്നാണ് അമിത് ഷാ ആരോപിച്ചത്. 10% മുസ്ലീങ്ങൾക്ക് സംവരണം നൽകിയാൽ ദളിത് ആദിവാസി പിന്നോക്കക്കാരുടെ സംവരണം കുറയുമെന്നുമാണ് അമിത് ഷാ തെരഞ്ഞെടുപ്പ് റാലികളിൽ പറഞ്ഞത്.

Also read: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയുടെ മോർഫ്‌ ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവം: സംവിധായകനെതിരെ കേസ്

ന്യൂനപക്ഷങ്ങളെ കടന്നാക്രമിച്ചും വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയുമാണ് ബിജെപിയുടെ പ്രചാരണമെന്ന വിമര്‍ശനം ശക്തമായിരിക്കെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ബിജെപിയെ കടന്നാക്രമിച്ചു.

രാജ്യത്തിന്റെ ഭരണഘടന തകര്‍ക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും രാജ്യത്തെ ഭിന്നിപ്പിക്കാന്‍ ഇന്ത്യാ സംഖ്യം അനുവദിക്കില്ലെന്നും ഖാര്‍ഗെ പറഞ്ഞു.. ഗോത്രവര്‍ഗ്ഗ മേഖലയില്‍ ഹേമന്ത് സോറനും കല്‍പ്പന സോറനും ലഭിക്കുന്ന പിന്തുണയില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും അടങ്ങുന്ന ഇന്ത്യാ സഖ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News