‘കേന്ദ്ര സഹായം ലഭിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ ഹതഭാഗ്യരെ സംരക്ഷിക്കും’: മുഖ്യമന്ത്രി

കേന്ദ്ര സഹായം ലഭിച്ചാലും ഇല്ലെങ്കിലും വയനാട്ടിലെ ഹതഭാഗ്യരെ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നേരത്തെ ദുരിത ഉണ്ടായപ്പോൾ സഹായം നിഷേധിക്കുകയാണ് കേന്ദ്രം ചെയ്തത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇത്തവണ അങ്ങനെ ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിച്ചത് എന്നാൽ ഇതുവരെയും സഹായം ലഭിച്ചിട്ടില്ല. ദുരിതബാധിതരെ കൃത്യമായി പുനരധിവസിപ്പിക്കുക എന്നതാണ് സർക്കാർ നയം. ഇതിനായുള്ള സ്ഥലങ്ങൾ കണ്ടെത്തിക്കഴിഞ്ഞു. സഹായം നൽകാമെന്ന് വാഗ്ദാനം നൽകിയവരെയുമായി സഹകരിച്ചു മുന്നോട്ടു പോകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also read:‘മാധ്യമങ്ങളുടെ പ്രിവിലേജ് കോൺഗ്രസിന് ലഭിക്കുന്നു’: മന്ത്രി പി രാജീവ്

വർഗീയതയോട് വിട്ടുവീഴ്ച ഇല്ലാത്ത നിലപാടാണ് എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. വർഗീയതയോട് സമരസപ്പെട്ടാൽ മതനിരപേക്ഷതയാണ് ദുർബലപ്പെടുക എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News