ലോക്സഭാ തെരഞ്ഞെടുപ്പ്; കൊല്ലത്ത് ദുർബല സ്ഥാനാർത്ഥിയെ നിർത്തി എൻഡിഎ

കൊല്ലം പാർലമെന്റ്‌ മണ്ഡലത്തിൽ എൻഡിഎക്ക് ദുർബല സ്ഥാനാർത്ഥി. നടൻ സി കൃഷ്‌ണകുമാറിനെ ബിജെപി ദേശീയനേതൃത്വം പ്രഖ്യാപിച്ചതോടെ പതിവുപോലെ യുഡിഎഫ്‌ സ്ഥാനാർഥി എൻ കെ പ്രേമചന്ദ്രനെ സഹായിക്കാനാണ്‌ കൊല്ലവുമായി യാതൊരു ബന്ധവുമില്ലാത്ത കൃഷ്‌ണകുമാറിനെ രംഗത്ത്‌ ഇറക്കിയതെന്ന്‌ ഇതിനകം ആക്‌ഷേപം ഉയർന്നുകഴിഞ്ഞു.

Also Read: ദേഹത്ത് സിഗരറ്റ് കൊണ്ട് കുത്തിയ മുറിവുകള്‍, തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു, തലച്ചോര്‍ ഇളകിയ നിലയില്‍, വാരിയെല്ലുകളും പൊട്ടി; രണ്ടരവയസ്സുകാരിയെ പിതാവ് കൊന്നത് അതി ക്രൂരമായി

2014ൽ പി എം വേലായുധനും 2019ൽ കെ വി സാബുവും ആയിരുന്നു കൊല്ലത്ത്‌ ബിജെപി സ്ഥാനാർഥികൾ. ദുർബലരായ സ്ഥാനാർഥികളെ രംഗത്തിറക്കിയതിന്റെ രാഷ്‌ട്രീയനേട്ടം ലഭിച്ചത്‌ പ്രേമചന്ദ്രനും. 2024ലും സ്ഥാനാർഥി പ്രഖ്യാപനത്തിലുടെ ബിജെപി ലക്ഷ്യം മോദിയുടെ സദ്യകഴിച്ച പ്രേമചന്ദ്രന് രക്ഷാ പാക്കേജ്.ഇതും ഡൽഹിയിലുണ്ടായ ഡീൽ ആണൊ എന്ന സംശയം ജില്ലയിലെ ബിജെപി നേതാക്കൾക്കുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത്‌ പ്രേമചന്ദ്രനെ സഹായിക്കാനാണെന്ന വിമർശനം മാധ്യമങ്ങളും രാഷ്‌ട്രീയ നേതൃത്വവും ഉന്നയിച്ചിരുന്നു. ഇത്‌ ശരിവയ്‌ക്കുന്ന പ്രഖ്യാപനം ഡൽഹിയിൽ നിന്നും.

എൽഡിഎഫ്‌, യുഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടും സ്ഥാനാർഥിയെ പ്രഖ്യാപിക്കാത്തത്‌ ബിജെപി പ്രവർത്തകരിലും കടുത്ത നിരാശപടർത്തിയിരുന്നു. അതിനിടെ കൊല്ലത്ത്‌ സ്ഥാനാർഥിയാവാൻ ആർഎസ്‌എസ്‌ നേതൃത്വത്തിന്റെ അറിവോടെ ബിജെപി ആദ്യം തീരുമാനിച്ചത്‌ കുമ്മനം രാജശേഖരനെ.എന്നാൽ പത്തനം തിട്ട മണ്ഡലം നൽകാത്തതിനാൽ കുമ്മനം മൽസരത്തിന്‌ തയാറായില്ല. കൊല്ലം ജില്ലാ പ്രസിഡന്റ്‌ ബി ബി ഗോപകുമാർ, ബിജെപി വക്‌താവ്‌ സന്ദീപ്‌ വജാസ്‌പതി, യുവമോർച്ച മുൻ ദേശീയ സെക്രട്ടറി അനൂപ്‌ ആന്റണി എന്നിവരും സ്ഥാനാർഥി ലിസ്റ്റിൽ ഇടം നേടിയിരുന്നു. അതേ സമയം കൃഷ്‌ണകുമാറിന്റെ സ്ഥാനാർഥിത്വം പ്രേമചന്ദ്രൻ ആഗ്രഹിച്ചതുപോലെ ബിജെപിയിലെ സ്ഥാനാർഥി നിർണയം എത്തി.

Also Read: വോട്ടഭ്യർത്ഥിച്ച് ആശുപത്രികളിലെത്തി ശൈലജ ടീച്ചർ; ചേർത്തുപിടിച്ച് ആരോഗ്യപ്രവർത്തകർ

പ്രധാനമന്ത്രിയുമായുള്ള പ്രേമചന്ദ്രന്റെ വിരുന്നും കൊല്ലത്തെ പൊതുപരിപാടികളിൽ മോഡിയെ പുകഴ്‌ത്തിയതും ഫാത്തിമ മാതാ കോളേജ്‌ പരിപാടിയിൽ കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പ്രധാനമന്ത്രിയാവാൻ യോഗ്യയാണെന്ന്‌ പ്രേമചന്ദ്രൻ പറഞ്ഞതും വോട്ടിനായി ആർഎസ്‌എസ്‌–ബിജെപി പാളയത്തിലേക്കുള്ള സഹായഹസ്‌തമായി രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News