4,078 കോടി രൂപ മൂല്യമുള്ള പ്രസിഡൻഷ്യൽ കൊട്ടാരം, 8 പ്രൈവറ്റ് ജെറ്റുകൾ, 700 സൂപ്പർ കാറുകൾ, പാരിസിലും ലണ്ടനിലും മാൻഷനുകൾ… ഇങ്ങനെ പറഞ്ഞാൽ തീരാത്ത ആഢംബര വിശേഷങ്ങൾ കൊണ്ട് സമ്പന്നമാണ് ലോകത്തിലെ ഏറ്റവും വലിയ സമ്പന്ന കുടുംബമായി അറിയപ്പെടുന്ന യുഎഇയിലെ അൽ നഹ്യാൻ രാജകുടുംബംത്തിലേത്. ഏകദേശം 305 ബില്യൺ ഡോളറാണ് കുടുംബത്തിന്‍റെ ആകെ ആസ്തി. അറേബ്യൻ രാജ്യങ്ങളുടെ പ്രധാന വരുമാന സ്രോതസായ എണ്ണ ശേഖരമാണ് ഇവരുടെയും പ്രധാന വരുമാന മാർഗം. കൃഷി, ഊർജം, വിനോദം, മാരിടൈം ബിസിനസുകൾ എന്നിവയിലും ഇവർ പതിനായിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നൽകുന്നുണ്ട്.
ALSO READ; സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു; ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍
അറബ് ലോകത്തെ തൊഴിലും സ്ഥിരതയും നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന അൽ നഹ്യാൻ കുടുംബത്തെ അറബ് സമ്പദ് വ്യവസ്ഥയുടെ നെടുന്തൂൺ എന്നാണ് ഫോർബ്സ് മാസിക വിശേഷിപ്പിച്ചത്. യുഎഇയിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബത്തിന്‍റെ ബിസിനസ് സാമ്രാജ്യം. മാഞ്ചസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബ്ബും എണ്ണ ശേഖരവും മറ്റ് നിരവധി ബിസിനസുകളുമായി അവ ലോകം മുഴുവൻ പടർന്നിരിക്കുന്നു. ടെസ്ല സ്ഥാപകൻ ഇലോൺ മസ്കിന്റെ സ്പേസ് എക്സിലും അമേരിക്കൻ ഗായികയും വ്യവസായിയുമായ റൈഹാനയുടെ ഫെന്‍റി എന്ന ബ്രാൻഡിലും നഹ്യാൻ കുടുംബത്തിന് നിക്ഷേപമുണ്ട്. ഈ നിക്ഷേപ കമ്പനിയുടെ മൂല്യം മാത്രം 235 ബില്യൺ ഡോളർ ആണ്. 110 ബില്യൺ ഡോളർ ആസ്തിയുള്ള അബുദാബി ഡെവലപ്‌മെന്‍റൽ ഹോൾഡിംഗ് കമ്പനിയുടെ ചെയർമാൻ കൂടിയാണ് അദ്ദേഹം.
ALSO READ; വഖഫ് ഭേദഗതി ബില്‍: ജെപിസി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം
4,078 കോടി രൂപ മൂല്യമുള്ള അൽ നഹ്യാൻ കുടുംബത്തിന്‍റെ പ്രസിഡൻഷ്യൽ കൊട്ടാരം മൂന്ന് പെന്‍റഗൺ കെട്ടിടങ്ങളുടെ വലുപ്പത്തിന് തുല്യമാണ്. അബുദാബിയിൽ സ്ഥിതി ചെയ്യുന്ന, 94 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കസർ-അൽ-വതൻ എന്ന കൊട്ടാരമാണിത്. 350,000 ക്രിസ്റ്റലുകൾ കൊണ്ട് നിർമ്മിച്ച ചാൻഡിലിയറാണ് കൊട്ടാരത്തിലെ ഏറ്റവും ആകർഷണീയമായ വസ്തു. ലോകത്തിലെ എണ്ണ ശേഖരത്തിന്‍റെ ആറ് ശതമാനത്തോളം ഈ കുടുംബത്തിന്‍റെ കൈവശമാണ്. അതിനാൽ ഈ സമ്പത്തിന്‍റെയെല്ലാം ആണിക്കല്ല് പെട്രോളിയം വരുമാനത്തിൽ നിന്നാണെന്ന് പറയാം. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് അൽ നഹ്യാൻ കുടുംബത്തിന്‍റെ തലവൻ. അദ്ദേഹത്തിന് 18 സഹോദരന്മാരും 11 സഹോദരിമാരും ഒമ്പത് മക്കളും 18 പേരക്കുട്ടികളും ഉണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here