മണിപ്പൂരിൽ പൊലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആയുധങ്ങൾ കണ്ടെടുത്തു

മണിപ്പൂരിൽ പൊലീസുo സുരക്ഷാ സേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ ആയുധങ്ങൾ കണ്ടെടുത്തു. ഇംഫാൽ വെസ്റ്റ്, തൗബാൽ ജില്ലകളിലെ വനമേഖലയിൽ നിന്നാണ് ആയുധ ശേഖരം കണ്ടെടുത്തത്. 13 ഗ്രനേഡുകൾ, 10 ഗ്രനേഡ് ലോഞ്ചറുകൾ, എം 16 റൈഫിൾ, 19 സ്‌ഫോടക വസ്തുക്കൾ, മൂന്ന് ഐ ഇഡികളും കണ്ടെടുത്തു. പൊലീസിൽ നിന്ന് കൊള്ളയടിച്ച ആയുധങ്ങളും കണ്ടെത്തിയവയിലുണ്ട്.

ALSO READ: പുലിയുടെ പുറത്ത് കയറി ഇരുന്നു, കൊല്ലാന്‍ പദ്ധതിയിട്ടു; ഒടുവില്‍ സംഭവിച്ചതിങ്ങനെ, ഞെട്ടിപ്പിക്കുന്ന വീഡിയോ

അതേസമയം, മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ബിഷ്ണുപൂർ ജില്ലയിലെ നരൻസീന ഗ്രാമത്തിനടുത്തുള്ള കുന്നുകളിലും താഴ്‌വരയിലുo ഇപ്പോഴും വെടിവെപ്പ് നടന്നു. വെടിവെപ്പിൽ രണ്ട് ജവാൻമാർക്കും അഞ്ച് നാട്ടുകാർക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരിൽ കുക്കി, മെയ്തെയ് വിഭാഗക്കാർ ഉൾപെടുന്നു.

ALSO READ: മണിപ്പൂരിൽ സംഘർഷം തുടരുന്നു, രണ്ട് ജവാൻമാർക്കും അഞ്ച് നാട്ടുകാർക്കും പരുക്കേറ്റു

മാസങ്ങളായി തുടരുന്ന സംഘർഷമാണ് മണിപ്പൂരിലേത്. കലാപത്തിൽ കേന്ദ്ര സർക്കാരിന്റെയും പ്രധാനമന്ത്രിയുടെയും കൃത്യമായ ഇടപെടൽ ഇതുവരേക്കും ഉണ്ടായിട്ടില്ല. കുക്കി മെയ്തെയ് വിഭാഗക്കാർ തമ്മിൽ നടക്കുന്ന സംഘർഷത്തിൽ നിരവധി പേരാണ് ഇതിനോടകം തന്നെ കൊല്ലപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News