കാസർകോഡ് കാറിൽ ആയുധങ്ങളുമായി കർണാടക സ്വദേശി പിടിയിൽ

kasargode-weapon-seize

കാസര്‍കോഡ് ബന്തിയോട് കാറില്‍ ആയുധങ്ങളുമായെത്തിയ കര്‍ണാടക സ്വദേശി പൊലീസിന്റെ പിടിയിലായി. വടിവാളും കത്തികളുമാണ് പിടികൂടിയത്.

ബന്തിയോട്- പെര്‍മുദെ റോഡില്‍ ഗോളിനടുക്കയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആയുധങ്ങളുമായി കര്‍ണാടക സ്വദേശിയെ അറസ്റ്റ് ചെയ്തത്. പൊലീസിനെ കണ്ട് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കര്‍ണാടക രജിസ്‌ട്രേഷന്‍ കാര്‍ വേഗത്തില്‍ മുന്നോട്ടു പോയി. വാഹനം പിന്തുടര്‍ന്ന് പൊലീസ് പിടികൂടുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തെങ്കിലും ആദ്യഘട്ടത്തിൽ കാര്യമായ വിവരമൊന്നും ലഭിച്ചിരുന്നില്ല.

Read Also: മംഗലപുരം കൊലപാതകം: 69കാരി ബലാത്സംഗത്തിന് ഇരയായി

സംശയം തോന്നി കാറിനകത്തു പരിശോധിച്ചപ്പോഴാണ് കാറിന്റെ മാറ്റിന് അടിയില്‍ ഒളിപ്പിച്ച നിലയില്‍ വടിവാള്‍ കണ്ടെത്തിയത്. ഡിക്കിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കത്തികള്‍. തുടര്‍ന്ന് കയ്യുറകളും മുഖം മൂടിയും കണ്ടെത്തി. കാറിലുണ്ടായിരുന്ന ബണ്ട്വാള്‍ സ്വദേശി ആദി ജോക്കിന്‍ കാസ്റ്റിലിനോയെ അറസ്റ്റ് ചെയ്തു. ആയുധ നിയമപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തു.

News Summary: A Karnataka native who arrived in a car carrying weapons at Kasaragod Bandiyod was caught by the police. A sword and knives were seized.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News