സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴക്കും, ഇന്ന് (ഒക്ടോബർ 17) ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് കേരളത്തിലും തമിഴ്‌നാട്, പുതുച്ചേരി, മാഹി, കർണാടക എന്നിവിടങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ അറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും ആൻഡമാൻ കടലിനും മുകളിലായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി, പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതച്ചുഴി ഒക്ടോബർ 20 ടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യുനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ഇവയുടെ സ്വാധീന ഫലമായി വരും ദിവസങ്ങളിലും കേരളത്തിൽ മഴ ശക്തമായി തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
also read: പൊന്നേ ഇനി പോകല്ലേ… സ്വർണപ്രേമികൾക്ക് ആശ്വാസമായി വിലകുറഞ്ഞ് സ്വർണം; വില അറിയാം
തെക്ക് കിഴക്കൻ അറബിക്കടലിനും, ലക്ഷദ്വീപിനും മുകളിലായി സ്ഥിതി ചെയ്യുന്നചക്രവാതച്ചുഴി അടുത്ത 36 മണിക്കൂറിനുള്ളിൽ തെക്ക് കിഴക്കൻ അറബിക്കടലിനും മധ്യ കിഴക്കൻ അറബിക്കടലിനും മുകളിലായി ന്യുന മർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തുടർന്ന് ചക്രവാതച്ചുഴി പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഒക്ടോബർ 21 ഓടെ വീണ്ടും ശക്തി പ്രാപിച്ചു മധ്യ അറബിക്കടലിൽ തീവ്ര ന്യുന മർദമായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
also read: ‘ഇനി കാടിറങ്ങില്ല’; വന്യജീവികൾ കാടിറങ്ങുന്നത് തടയാനൊരുങ്ങി തമിഴ്‌നാട്
അതേസമയം കേരളത്തിൽ ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here