“സംസ്ഥാനത്ത് കാലാവസ്ഥാ അധിഷ്ഠിത ഇൻഷുറൻസ് നടപ്പാക്കുന്നുണ്ട്; 27 ഇനങ്ങൾക്കായി പദ്ധതി വ്യാപിപ്പിച്ചു…”: കൃഷിമന്ത്രി പി പ്രസാദ്

അതിതീവ്ര മഴയും ഉഷ്ണതരംഗവും സംസ്ഥാനത്തെ 6 ലക്ഷത്തോളം കർഷകരെ സാരമായി ബാധിച്ചതായി കൃഷിമന്ത്രി പി പ്രസാദ്. കാലാവസ്ഥാ അധിഷ്ഠിത ഇൻഷുറൻസ് കേരളത്തിൽ നടപ്പാക്കുന്നുണ്ടെന്നു 27 ഇനങ്ങൾക്കായി പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. കാർഷിക നയത്തിൽ സർക്കാർ മാറ്റം വരുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

Also Read; സ്വപ്‌നമൊരു ചാക്ക് തലയിലതു താങ്ങിയൊരു പോക്ക്… പോകുമോ? ഇല്ലെന്ന് വിശ്വസിക്കാം; ഹാംസ്റ്റര്‍ കോംപാക്ട് ചര്‍ച്ചയാകുന്നു. കാത്തിരിപ്പ് ജൂലായ് 10 വരെ

ഉഷ്ണതരംഗത്തിലും അതിതീവ്രമഴയിലും കർഷകർക്കുണ്ടായ നഷ്ടം നികത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷം സഭാ നടപടികൾ നിർത്തിവയ്ക്കണമെന്ന ഉപക്ഷേപത്തിന് നോട്ടീസ് നൽകിയത്. ഉഷ്ണ തരംഗവും അതിതീവ്ര മഴയും സംസ്ഥാനത്തെ കർഷകർക്ക് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയതെന്ന് കൃഷിമന്ത്രി പി പ്രസാദ് മറുപടി നൽകി. 6 ലക്ഷത്തോളം കർഷകരെയാണ് ഇത് സാരമായി ബാധിച്ചത്. കർഷകർക്ക് വേണ്ടി സർക്കാർ സാധ്യമായ എല്ലാ ഇടപെടലും നടത്തിയെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Also Read; ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണം; യൂത്ത് കോൺഗ്രസ് നേതാവുൾപ്പെടെ 8 പേർ പൊലീസ് കസ്റ്റഡിയിൽ

കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നതിൽ സർക്കാർ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. സർക്കാർ കാർഷിക നയം മാറ്റണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കർഷകരുടെ പ്രശ്നത്തിൽ രാഷ്ട്രീയം കാണരുതെന്നും പ്രതിപക്ഷത്തോട് കൃഷിമന്ത്രി ആവശ്യപ്പെട്ടു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തിൽ സഭാ നടപടികൾ നിർത്തിവയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ഉപക്ഷേപത്തിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News