അടുത്ത 48 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബിപോര്‍ജോയ് ചുഴലിക്കാറ്റ് അതിതീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
Also Read : നിങ്ങൾക്കും വേണ്ടേ കെ ഫോൺ ? കണക്ഷൻ എടുക്കാൻ അറിയേണ്ടതെല്ലാം
മധ്യ-കിഴക്കന്‍ അറബിക്കടലിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ബിപോര്‍ജോയ് തീവ്രചുഴലിക്കാറ്റ് അതി-തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ചു. നിലവില്‍ വടക്ക് ദിശയിലേക്കാണ് ബിപോര്‍ജോയ് യുടെ സഞ്ചാരം. നാളെ മുതല്‍ വരുന്ന 3 ദിവസം വടക്ക്-പടിഞ്ഞാറ് ദിശയിലേയ്ക്കും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീന ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടി മിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Also Read : സംസ്ഥാനത്ത് സ്‌കൂള്‍ അധ്യയന ദിവസം 205 ആക്കി; 13 ശനിയാഴ്ചകളാണ് പ്രവൃത്തി ദിവസം
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം , ഇടുക്കി ജില്ലകളിലും നാളെ ആലപ്പുഴ, എറണാകുളം ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കടല്‍ പ്രക്ഷുബ്ധമാകാനും, ഉയര്‍ന്ന തിരമാല ജാഗ്രത നിര്‍ദേശവും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേരള-കര്‍ണാടക തീരങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here