കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മ‍ഴക്ക് സാധ്യത, ഏ‍ഴ് ജില്ലകളിൽ യെല്ലോ അലെർട്ട്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മ‍ഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലവസ്ഥ വകുപ്പ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, തുടങ്ങി ഏ‍ഴ് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചു.കി‍ഴക്കൻ മധ്യപ്രദേശിന് മുകളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 40 മുതൽ 60 കി.മി വേഗതയിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ശക്തമായ കടൽ ക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധത്തിന് വിലക്കേർപ്പെടുത്തി.

ALSO READ: ഞാനെന്‍റെ സ്വന്തം ലാലുവിനെ കണ്ടു, ലവ് യു ലാലു: സന്തോഷം പങ്കിട്ട് എം ജി ശ്രീകുമാര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News