കാലാവസ്ഥാ വ്യതിയാനം; കേരളാ തീരങ്ങളിൽ ജാഗ്രത നിർദേശവുമായി കാലാവസ്ഥാ വകുപ്പ്

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രത നിർദേശം പുറത്തുവിട്ടു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ തെക്കു ഭാഗങ്ങൾ അതിനോട് ചേർന്ന തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിയ്ക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ (30.11.2023) വ്യാഴാഴ്ച മൽസ്യത്തൊഴിലാളികൾ തീരത്തേക്ക് മടങ്ങാനാണ് നിർദ്ദേശം.

ALSO READ: വേള്‍ഡ് എക്‌സ്‌പോ 2030 വേദിയായി സൗദി അറേബ്യ; അഭിനന്ദനവുമായി കുവൈറ്റ്

വരും ദിവസങ്ങളിൽ ബംഗാൾ ഉൾക്കടലിലും വടക്കൻ തമിഴ് നാട്, തെക്കൻ ആന്ധ്ര പ്രദേശ് തീരം, അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആന്ധ്ര പ്രദേശ് തീരം അതിനോട് ചേർന്ന തെക്കു പടിഞ്ഞാറൻ-മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റര് വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.

ALSO READ: പുതു തലമുറയുടെ പുതിയ തുടക്കമായി ‘സോറി’; 60 ഓളം നവാഗതർ ഒരുമിക്കുന്നു

ഉൾക്കടൽ പ്രദേശങ്ങളിൽ ഉള്ള മത്സ്യത്തൊഴിലാളികൾ ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലേയ്ക്കും ഇന്ത്യയുടെ കിഴക്കൻ സമുദ്ര മേഖലകളിൽ (തമിഴ്നാട് മുതൽ ഒഡിഷ തീരം വരെ) ഉള്ളവർ തീരത്തേയ്ക്കും ഉടൻ മടങ്ങാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു. വരും ദിവസങ്ങളിൽ മൽസ്യബന്ധനം നിരോധിച്ചിട്ടുള്ളതുമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News