വെബ് സീരീസ് താരം സ്നേഹ ബാബു വിവാഹിതയായി; വരൻ അഖിൽ സേവ്യർ

വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടി സ്നേഹ ബാബു വിവാഹിതയായി. കരിക്ക് വെബ് സീരീസുകളിലൂടെയാണ് സ്നേഹ ബാബു പ്രേക്ഷക ശ്രദ്ധ നേടുന്നത്. ‘കരിക്ക്’ കുടുംബത്തിലെ തന്നെ ഒരംഗമായ അഖിൽ സേവ്യറാണ് വരൻ. സാമർഥ്യ ശാസ്ത്രം എന്ന കരിക്ക് വെബ് സീരിസിന്റെ ഛായാഗ്രാഹകനാണ് അഖിൽ സേവ്യർ.

Also Read; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം

സാമർഥ്യ ശാസ്ത്രം എന്ന വെബ്‌സീരീസിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും. ഇതേ സീരീസിൽ ഒരു പ്രധാന കഥാപാത്രം സ്നേഹയും കൈകാര്യം ചെയ്തിരുന്നു. വിവാഹത്തിന് കരിക്ക് കുടുംബത്തിലെ താരങ്ങളെല്ലാം ഇരുവർക്കും ആശംസകളറിയിക്കാൻ എത്തിയിരുന്നു. അർജുൻ രത്തൻ, ശബരീഷ്, കിരൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയകുമാർ, അനഘ മരിയ വർഗ്ഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

Also Read; കേരളത്തെ അഭിനന്ദിച്ച് നീതിഅയോഗ്;ആയുഷ് ഒ.പി വിഭാഗത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ സേവനം നല്‍കുന്നത് കേരളത്തില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here