സോഷ്യല്‍ മീഡിയയില്‍ വളരെ വൈറലായിരുന്നു നടന്‍ ധനുഷും നടി മീനയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത
ധനുഷ് ഭാര്യയുമായി പിരിഞ്ഞും മീന ഭര്‍ത്താവില്ലാതെയും ജീവിക്കുന്നതിനാല്‍ ഈ വരുന്ന ജൂലൈയില്‍ രണ്ടാളും വിവാഹം കഴിക്കാന്‍ ഒരുങ്ങുകയാണ് എന്നായിരുന്നു ബെയില്‍വാന്‍ രംഗനാഥന്‍ പറഞ്ഞത്
ഇപ്പോഴിതാ വിവാഹ വാർത്തയിൽ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ് നടി മീന.
'എന്റെ ഭര്‍ത്താവ് പോയെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല. അപ്പോഴേക്കും ഇത്തരമൊരു വാർത്ത പരത്തുന്നത് എങ്ങനെയെന്ന് എനിക്ക് മനസ്സിലാകുന്നില്ല. കഥകള്‍ നല്ലതാണെങ്കില്‍ സിനിമയില്‍ അഭിനയിക്കുന്നതിലായിരിക്കും ഇനിയും ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അതുപോലെ, എന്റെ മകള്‍ക്ക് നല്ലൊരു ഭാവി നല്‍കും, ഇതാണ് എനിക്ക് പ്രധാനമായിട്ടുള്ള തന്റെ ലക്ഷ്യമെന്നും,’ മീന പ്രതികരിച്ചു
ഇതോടെ മീന ധനുഷ് വിവാഹ വാര്‍ത്തയ്ക്ക് അവസാനം വന്നിരിക്കുകയാണ്