പൊറോട്ടയുടെ കാര്യത്തില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ വിവേചനം നേരിടുന്നുണ്ടെന്നും ആണുങ്ങള്‍ കഴിച്ചു ബാക്കിയുണ്ടെങ്കില്‍ മാത്രമേ പൊറോട്ട സ്ത്രീകള്‍ക്കു കഴിക്കാന്‍ കിട്ടിയിരുന്നുള്ളൂവെന്നും നടി പറഞ്ഞു
'പൊറോട്ടയൊക്കെ കുറേ നാളിനുശേഷം വന്നതല്ലേ. എന്റെ ചെറുപ്പത്തിലൊക്കെ കുറേനാളുകള്‍ക്കുശേഷമാണ് പൊറോട്ട കഴിക്കുന്നത്. പൊറോട്ടയും ചോറുമുണ്ടാകും. ഇതില്‍ പൊറോട്ട ആണുങ്ങള്‍ക്കു കൊടുക്കും. അതു ബാക്കിയുണ്ടെങ്കില്‍ പെണ്ണുങ്ങള്‍ക്കു കഴിക്കാം. ഇതൊക്കെ എന്റെ സുഹൃത്തുക്കള്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്.' -അനാര്‍ക്കലി
എന്റെ കുടുംബത്തില്‍ അങ്ങനെ സംഭവിച്ചിട്ടില്ല. എവിടെയോ അങ്ങനെ കേട്ടിട്ടുണ്ട്. എവിടെയാണെന്ന് ഓര്‍ക്കുന്നില്ല. അതു വളരെ മോശമാണ്. അതില്‍ വളരെ വിഷമം തോന്നിയിട്ടുണ്ട്. എനിക്ക് ആപേക്ഷികമായി വളരെ ഫോര്‍വേഡായിട്ടുള്ള കുടുംബമാണ് എന്തോ ഭാഗ്യത്തിനു കിട്ടിയത്.’-അനാര്‍ക്കലി