എഴുന്നൂറ് കോടിയോളം രൂപ മുടക്കി നിര്‍മ്മിച്ച ആദിപുരുഷ് എന്ന ചിത്രം റിലീസ് ദിവസം മുതല്‍ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുകയാണ്. ചില ഹിന്ദു സംഘടനകള്‍ ചിത്രത്തിനെതിരെ നിയമ നടപടികളും സ്വീകരിച്ചു
രാമായണത്തെ മോശമായി ചിത്രീകരിച്ചുവെന്നാണ് ഇക്കൂട്ടരുടെ പരാതി. ഹനുമാന്‍ സിനിമ കാണാന്‍ വരുമെന്നും സീറ്റ് റിസര്‍വ് ചെയ്യണമെന്നുമുള്ള സംവിധായകന്‍ ഓംറൗട്ടിന്‍റെ പരാമര്‍ശം കൂനിന്‍മേല്‍ കുരുപോലെ പരിഹാസ ശരങ്ങളുടെ മൂര്‍ച്ചയേറ്റി
ഇപ്പോഴിതാ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വിരേന്ദര്‍ സെവാഗും ചിത്രത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എന്തുകൊണ്ട് ബാഹുബലിയെ കട്ടപ്പ കൊന്നു എന്ന് ആദിപുരുഷ് കണ്ടതോടെ മനസിലായി എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്
ചിത്രത്തിനെതിരെ ഇത്രത്തോളം ട്രോളുകള്‍ വരുന്നു എന്നത് ചിത്രം കണ്ടപ്പോള്‍ മനസിലായി എന്നാണ് അദ്ദേഹം ട്വീറ്റിലൂടെ ഉദ്ദേശിച്ചിരിക്കുന്നതെന്നാണ് കമന്‍റ് ബോക്സില്‍ നിന്ന് വ്യക്തമാകുന്നത്