സ്ഥിരമായി ചോറ് കഴിക്കുന്നവർ ഒരു മാസത്തേയ്ക്ക് പൂര്‍ണമായും ചോറ് ഒഴിവാക്കിയാൽ എന്ത് സംഭവിക്കും എന്നതിനെപ്പറ്റി വിശദീകരവുമായി ഡയറ്റീഷ്യനായ റിയ ദേശായി
ഭാരം കുറയും എന്നത് ശരിയാണെന്നാണ് ഡയറ്റീഷ്യനായ റിയ പറയുന്നത്. എന്നാലും അരിയാഹാരം ഒഴിവാക്കിയാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ആ മാസത്തേയ്ക്ക് മാത്രമാണ് കുറയുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
ശരിയായ അളവില്‍ ചോറ് കഴിക്കുന്നത് കൊണ്ട് ശരീരത്തിന് ഒരു ദോഷവും സംഭവിക്കില്ല. ഫൈബർ കഴിക്കുന്നത് കുറയുന്നതിനാൽ ദഹനത്തെയും ഇത് ബാധിച്ചേക്കാം. കാർബോഹൈഡ്രേറ്റ്, ബി വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ ഉറവിടമായതിനാൽ അരി പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണമാണ്. അരിയോടൊപ്പം കുറച്ച് പച്ചക്കറികളും പ്രോട്ടീനും ചേർത്ത് കഴിക്കുന്നത് ഭാരം കൂടാതിരിക്കാന്‍ സഹായിച്ചേക്കാം എന്നും റിയ പറഞ്ഞു
എന്നാൽ ശരീരത്തിനാവശ്യമായ ഊർജ്ജ ഉൽപാദനത്തിന് കാർബോഹൈഡ്രേറ്റുകൾ വളരെ അത്യാവശ്യമാണ്. അവ പൂർണമായും ഇല്ലാതാക്കുന്നത് ഒരു വ്യക്തിയെ ദുർബലനാക്കുക മാത്രമല്ല, ധാരാളം വിറ്റാമിനുകളുടെയും ധാതുക്കളുടെയും അഭാവത്തിലേയ്ക്ക് നയിക്കുകയും ചെയ്യുന്നുവെന്നുംഅവര്‍ വിശദീകരിച്ചു.