പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്താൻ തീരുമാനം

പത്തനംതിട്ടയിൽ വരൻ മദ്യപിച്ചെത്തിയതിനെ തുടർന്ന് മുടങ്ങിയ കല്യാണം വീണ്ടും നടത്താൻ തീരുമാനം. പത്തനംതിട്ട തടിയൂർ സ്വദേശിയായ യുവാവും നാരങ്ങാനം സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം പ്രശ്നങ്ങളൊക്കെ ഒത്തുതീർപ്പായ ശേഷം ബുധനാഴ്ച നടന്നു. വിദേശത്ത് ജോലി ചെയ്യുന്ന വരൻ അവധിയിലാണ് വിവാഹം കഴിക്കാനെത്തിയത്. മദ്യലഹരിയിൽ പള്ളിയിലെത്തിയ വരൻ കാർമികത്വം വഹിക്കാനെത്തിയവരോട് മോശമായി പെരുമാറിയതിനെ തുടർന്ന് വിവാഹം മുടങ്ങുകയായിരുന്നു.

Also Read: മാലിന്യത്തിൽ നിന്ന് സ്വർണക്കമ്മൽ കിട്ടി; ഉടമയ്ക്ക് തിരിച്ച് നൽകി മാതൃകയായി ഹരിതകർമസേന അംഗങ്ങൾ

ഇതോടെ വധുവിന്റെ വീട്ടുകാർ വിവാഹത്തിൽ നിന്ന് പിന്മാറി. സംഭവം വാക്കേറ്റവും പ്രശ്നവുമായതോടെ പൊലീസും ഇടപെട്ടിരുന്നു. അന്ന് തന്നെ വരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. ദിവസങ്ങൾക്ക് ശേഷം വരൻ സ്ഥിരമായി മദ്യപിക്കുന്ന ആളല്ലെന്നും പൊതുവെ ഇങ്ങനെ ചെയ്യാറില്ലെന്നും മനസിലാക്കി വിവാഹം നടത്താൻ വധുവിന്റെ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു.

Also Read: ഓഫറുകളുടെ വന്‍ വിസ്മയമൊരുക്കി ടാറ്റ; ഹാരിയറും സഫാരിയും ഒരു ലക്ഷം വരെ ഡിസ്‌കൗണ്ടില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News