വിവാഹാഘോഷം അതിരുവിട്ടു, വരൻ എത്തിയത് ഒട്ടകപ്പുറത്ത്; സംഭവത്തിൽ കേസെടുത്ത് പൊലീസ്

കണ്ണൂർ വാരത്ത് വിവാഹാഘോഷം അതിരുവിട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. വരനും സുഹൃത്തുക്കൾക്കുമെതിരെയാണ് പൊലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേർന്നതിനും ഗതാഗതം തടസ്സപ്പെടുത്തിയതിനുമാണ് കേസ്. വരൻ അടക്കം 5 പേർക്കെതിരെയാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്.

Also Read; റിയൽ എസ്റ്റേറ്റ് വ്യവസായിയുടെ മരണം കൊലപാതകം; കൃത്യം നടത്തിയത് ഭാര്യയും കാമുകനും ചേർന്ന്

കണ്ണൂർ വാരം ചതുരക്കിണറിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു വിവാഹാഘോഷം നടന്നത്. വളപട്ടണം സ്വദേശിയായ റിസ്വാനും സംഘവും വധുവിന്റെ വീട്ടിലെ സൽക്കാരത്തിനായി എത്തിയപ്പോഴായിരുന്നു ആഘോഷം അതിരുവിട്ടത്. മുണ്ടയാട് മുതൽ ഒട്ടകപ്പുറത്തായിരുന്നു വരൻ യാത്ര ചെയ്തത്. നടുറോഡിൽ നൃത്തം ചെയ്ത് സുഹൃത്തുക്കൾ ഗതാഗതം തടസ്സപ്പെടുത്തി. കൂടാതെ അകമ്പടിയായി വാദ്യമേളങ്ങളും, കരി മരുന്ന് പ്രയോഗവുമുണ്ടായിരുന്നു.

Also Read; വിമാനത്തിന്റെ ശുചിമുറിയിൽ കുടുങ്ങിയ യാത്രക്കാരന് ടിക്കറ്റ് തുക തിരികെ നൽകാനൊരുങ്ങി സ്പൈസ് ജെറ്റ്

ഇതേത്തുടർന്ന് അര മണിക്കൂറോളം കണ്ണൂർ മട്ടന്നൂർ റോഡിൽ ഗതാഗതം സ്തംഭിച്ചു. പിന്നാലെ നാട്ടുകാർ ഇടപെടുകയായിരുന്നു. തുഅടർന്ന് പൊലീസ് സ്ഥലത്തെത്തി. വരനോപ്പമുള്ള രണ്ടുപേരെ കസ്റ്റഡിയിലെടുത്തങ്കിലും താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. പരിപാടിയുടെ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവത്തിൽ ചക്കരക്കൽ പൊലീസ് കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News