നടുറോഡിൽ വിവാഹ ആഘോഷം; എസ്‍യുവികളുടെ സ്റ്റണ്ട്, പിഴ 3.96 ലക്ഷം!

വിവാഹ ആഘോഷത്തതിന്‍റെ ഭാഗമായി പൊതുനിരത്തിൽ അമിതവേഗത്തിൽ വാഹനഓട്ടം. സംഭവത്തിൽ ഒരു കൂട്ടം എസ്‌യുവികൾക്ക് നോയിഡ ട്രാഫിക് പോലീസ് പിഴ ചുമത്തി. ഈ വാഹനങ്ങളിൽ നിന്ന് പുറത്തേക്ക് ചാഞ്ഞുനിൽക്കുന്ന ആളുകളുമായി അതിവേഗത്തിൽ ഓടിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലാണ്. ട്രാഫിക് നിയമങ്ങളുടെ ലംഘനമാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ടുകൾ. തിരക്കേറിയ റോഡിൽ മഹീന്ദ്ര സ്‌കോർപിയോ, ടൊയോട്ട ഫോർച്യൂണർ, കിയ സെൽറ്റോസ്, ഹ്യുണ്ടായ് വെന്യു തുടങ്ങിയ ഹൈ-എൻഡ് എസ്‌യുവികൾ ഉപയോഗിച്ച് ആയിരുന്നു അഭ്യാസം.

also read:“ഗായത്രിയുടെ പ്രഭാഷണം വെറുപ്പിന്‍റെ വക്താക്കളെ പരിഭ്രാന്തരാക്കി”; സൈബർ ആക്രമണത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം

ഗ്രേറ്റർ നോയിഡ വെസ്റ്റിൽ ഒരു വിവാഹത്തിനോട് അനുബന്ധിച്ചായിരുന്നു കാറുകളുടെ ഓട്ടം. ഡൽഹിയിലെ ഓഖ്‌ലയിൽ നിന്ന് വിവാഹ വേദിയിലേക്ക് രാത്രി ഒമ്പത് മണിയോടെയാണ് എസ്‌യുവികൾ ഉൾപ്പെടെ 15 മുതൽ 20 വരെ കാറുകൾ ഹോണുകള്‍ മുഴക്കിയും സ്റ്റണ്ട് ചെയ്തും ഗതാഗതക്കുരുക്ക് സൃഷ്ടിച്ചും ട്രാഫിക് മാനദണ്ഡങ്ങൾ ലംഘിച്ചത്. റോഡിൽ ആഘോഷങ്ങൾക്കായി നിർത്തിയതിനാൽ ഈ വാഹനങ്ങൾ പർത്തല പാലത്തിന് സമീപം ഗതാഗതക്കുരുക്ക് ഉണ്ടാക്കി. ഇവരെ പിന്തുടരുന്നതിനിടെ വാഹനവ്യൂഹത്തിന്റെ ഏതാനും കാറുകൾ അതിവേഗത്തിൽ ഓടി രക്ഷപ്പെട്ടതായും പോലീസ് പറഞ്ഞു. പിടികൂടിയ കാറുകൾ ഇ-ചലാൻ പുറപ്പെടുവിക്കുന്നതിന് മുമ്പ് ബിസ്രാഖ് പൊലീസ് സ്റ്റേഷന് സമീപമുള്ള കിസാൻ ചൗക്കിൽ അവരെ തടയുകയും ഈ വാഹനങ്ങൾ കണ്ടുകെട്ടി. കൂടാതെ മോട്ടോർ വാഹന നിയമം ലംഘിച്ചതിന് അവയ്‌ക്കെല്ലാം കനത്ത പിഴ ചുമത്തിയെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

also read: താരൻ നിങ്ങളെ അലട്ടുന്ന പ്രശ്നമാണോ? അകറ്റാം ചില പൊടിക്കൈകളിലൂടെ

ഓരോ വാഹനത്തിനും 33,000 രൂപ വീതം പിഴ ചുമത്തി. 3.96 ലക്ഷം രൂപയാണ് ഇ-ചലാന്റെ ആകെ തുക. ഈ എസ്‌യുവികളുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായിരിക്കുകയാണ്. ഡൽഹിയിലെ കാളിന്ദി കുഞ്ചിൽ നിന്നാണ് എസ്‌യുവികളുടെ വാഹനവ്യൂഹം നോയിഡയിലേക്ക് കടന്നതെന്ന് പോലീസ് പറഞ്ഞു. എന്നാൽ കടന്നുകളഞ്ഞ വാഹനങ്ങളെ ഇന്റഗ്രേറ്റഡ് ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റം (ഐടിഎംഎസ്), സംയോജിത സിസിടിവി ക്യാമറകളിലൂടെ ആ വാഹനങ്ങൾ ട്രാക്കുചെയ്യാൻ സഹായിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News