ആഘോഷം അതിരുകടന്നു; വിവാഹപ്പിറ്റേന്ന് തന്നെ ഡിവോഴ്സിനൊരുങ്ങി യുവതി

വിവാഹാഘോഷങ്ങള്‍ കഴിവതും നിറം പകരാനും ആഹ്ളാദകരമാക്കാൻ ഏവരും ശ്രമിക്കാറുണ്ട്. എങ്കിലും ചില സന്ദര്‍ഭങ്ങളിലെങ്കിലും ആഘോഷങ്ങള്‍ അതിര് വിടാറുണ്ട്. ഇത്തരത്തിൽ അതിരുകടന്നൊരു വിവാഹാഘോഷം മൂലം ഉണ്ടായ വധുവരന്മാരുടെ തർക്കമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിവാഹാഘോഷത്തില്‍ കേക്ക് കട്ടിംഗിന് ശേഷം വരൻ വധുവിന്‍റെ മുഖത്ത് കേക്ക് വാരിത്തേച്ചതാണ് വലിയ പ്രശ്നമായത്. നേരത്തെ തന്നെ ഇങ്ങനെയൊന്നും ചെയ്യരുത് എന്ന് വധു, വരനോട് പ്രത്യേകം പറഞ്ഞിരുന്നുവത്രേ. തനിക്ക് അത് ഇഷ്ടമല്ലെന്നും അത്തരം കാര്യങ്ങളില്‍ താൻ ‘ഓക്കെ’ അല്ലെന്നും ഇവര്‍ അറിയിച്ചിരുന്നു. എന്നാല്‍ റിസപ്ഷനിടെ കേക്ക് മുറിച്ചപ്പോള്‍ വരൻ ബലമായി കേക്കെടുത്ത് വധുവിന്‍റെ മുഖത്ത് തേക്കുകയായിരുന്നുവത്രേ. മാസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇപ്പോഴാണ് പക്ഷേ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്.

also read :പുതുപ്പള്ളിയില്‍ 7 സ്ഥാനാര്‍ത്ഥികള്‍; നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി

‘വിവാഹത്തെ കുറിച്ച് ഞാൻ ഒരിക്കലും വലിയ ആഗ്രഹങ്ങളുമായോ തീരുമാനങ്ങളുമായോ മുന്നോട്ട് പോയിരുന്നില്ല. 2020ലാണ് എന്‍റെ കാമുകൻ എന്നോട് വിവാഹത്തെ കുറിച്ച് പറയുന്നത്. എല്ലാ ഉത്തരവാദിത്തങ്ങളും തുല്യമായി പങ്കിട്ടെടുക്കാമെന്ന വാക്കോടെ ഞങ്ങള്‍ വിവാഹത്തിലേക്ക് കടക്കുകയായിരുന്നു. കേക്ക് മുഖത്ത് തേക്കുന്നത് പോലുള്ള കാര്യങ്ങള്‍ പറ്റില്ല എന്നത് ഞാൻ നേരത്തേ തന്നെ ഗൗരവമായി പറഞ്ഞിട്ടുള്ളതായിരുന്നു. എനിക്ക് സ്കിൻ അലര്‍ജിയുണ്ട്. ഇക്കാര്യം വ്യക്തമായി അറിയാവുന്ന ആളായിട്ടും കേക്ക് ബലമായി മുഖത്ത് തേച്ചു, അതിന് ശേഷം തനിക്ക് അന്ന് അലര്‍ജിയുണ്ടാവുകയും ചെയ്തു. എന്റെ വാക്കുകള്‍ക്ക് ഒട്ടും വില നല്‍കാത്ത പെരുമാറ്റമായിരുന്നു മറുഭാഗത്ത് നിന്നുണ്ടായത്…’- യുവതി ‘മിറര്‍’ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

also read :ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 74 ആയി

‘എന്‍റെ കഴുത്തിന് ബലമായി പിടിക്കുകയായിരുന്നു. എന്നിട്ട് എന്‍റെ മുഖം കേക്കിലേക്ക് പൂഴ്ത്തി. എനിക്ക് ശ്വാസം മുട്ടുകയും അസ്വസ്ഥത തോന്നുകയും ചെയ്തു. ആ നിമിഷം തന്നെ ഞാനെന്‍റെ തീരുമാനമെടുത്തിരുന്നു. എന്‍റെ പല ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഈ തീരുമാനത്തില്‍ നിന്ന് പിന്തിരിയണമെന്നാവശ്യപ്പെട്ട് എന്നെ നിരന്തരം വിളിച്ചിരുന്നു. പക്ഷേ ഞാൻ അവരെയൊന്നും കേള്‍ക്കാൻ തയ്യാറല്ല. ഞാൻ ഡിവോഴ്സിനുള്ള പേപ്പറുകള്‍ അയച്ചുകഴിഞ്ഞു. എന്‍റെ ഫീലിംഗ്സിനും എന്‍റെ വാക്കുകള്‍ക്കും അത്ര വില മാത്രം നല്‍കുന്ന ഒരാള്‍ക്കൊപ്പം എന്ത് പ്രതീക്ഷയോടെയാണ് ഞാൻ ജീവിതം തുടങ്ങേണ്ടത്? അയാള്‍ക്ക് എന്നോട് എത്ര കെയര്‍ ഉണ്ട്- എത്ര ബഹുമാനമുണ്ട് എന്നതിന്‍റെ തെളിവല്ലേ ആ പെരുമാറ്റം? …’- ഇവര്‍ ചോദിക്കുന്നു. വിവാഹം കഴിഞ്ഞ് പിറ്റേന്ന് തന്നെ യുവതി ഡിവോഴ്സ് എന്ന തീരുമാനത്തിലെത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News