സിനിമകളിലും വിദേശങ്ങളിലും കണ്ടിരുന്ന കല്യാണങ്ങള്‍ ഇനി തലസ്ഥാനത്തും; ശംഖുമുഖത്തെ വെഡിങ് ഡെസ്റ്റിനേഷനില്‍ നാളെ ആദ്യ വിവാഹം

കടലെന്നും ഒരു അത്ഭുതമാണ്. സായാഹ്നങ്ങളില്‍ കടലോരത്ത് കുറച്ചു നേരമിരുന്നാൽ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. എത്രനേരം കടലിന്റെ സൗന്ദര്യം ആസ്വദിച്ചാലും മടുപ്പ് വരില്ല. സഹൃദം പങ്കിടാനും പ്രണയം പങ്കുവെക്കാനുമെല്ലാം എല്ലാവരുടെയും ഇഷ്ടയിടമാണ് ബീച്ച്. അങ്ങനെ എല്ലാവരുടെയും ഇഷ്ടായിടമായ ബീച്ചില്‍ വിവാഹം കൂടി നടത്തിയാല്‍ എങ്ങനെയിരിക്കും?.വിദേശ രാജ്യങ്ങളിൽ ബീച്ചിന് സമീപം വെഡിങ് ഡെസ്റ്റിനേഷനുകളുണ്ട്. അത്തരത്തിൽ സമാനമായാണ് തിരുവനന്തപുരത്തും അത്തരത്തിലൊരു വെഡിങ് ഡെസ്റ്റിനേഷന്‍ ഒരുക്കിയിരിക്കുന്നു.

also read: ഏകീകൃത കുര്‍ബാന അര്‍പ്പിക്കുമെന്ന് വൈദികാര്‍ത്ഥികള്‍ എഴുതി നല്‍കണം; കര്‍ശന നിര്‍ദേശവുമായി സിറോ മലബാര്‍ സഭ

ശംഖുമുഖം ബീച്ചിന് സമീപത്തെ ബീച്ച് പാര്‍ക്കിലാണ് മനോഹരമായ വെഡിങ് ഡെസ്റ്റിനേഷന്‍. വിനോദസഞ്ചാര വകുപ്പിന്‍റെ കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ വെഡിങ് ഡെസ്റ്റിനേഷനായ ഇവിടെ ആദ്യ വിവാഹം നാളെ നടക്കും. കനകക്കുന്നിനും മാനവീയത്തിനുമൊപ്പം തലസ്ഥാനത്തെ അടുത്ത നൈറ്റ് ലൈഫ് കേന്ദ്രമാവും ശംഖുമുഖവും. നാളത്തെ കല്യാണത്തിനായി ഇവിടെ ഒരുക്കങ്ങളും തകൃതിയായി നടക്കുന്നുണ്ട്. ഒരുക്കങ്ങള്‍ കാണുന്നതിനായി നവവധൂവരന്മാരും ഇന്നലെ സ്ഥലത്തെത്തി. രണ്ട് കോടി ചിലവിൽ പദ്ധതി പൂർത്തിയാകുന്നതോടെ ടൂറിസം മേഖലയിൽ വമ്പിച്ച മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷ.

also read: തനിക്ക് ഗ്രൂപ്പില്ല, തന്നെ പലരും ലക്ഷ്യമിടുന്നുണ്ട്; തിരുവഞ്ചൂർ രാധാകൃഷ്ണൻ

കടലിന്‍റെ പശ്ചാത്തലത്തില്‍ അലങ്കരിച്ച ഓപ്പണ്‍ കല്യാണ മണ്ഡപത്തിലാണ് വിവാഹം. സിനിമകളിലും വിദേശങ്ങളിലും കണ്ടിരുന്ന കല്യാണങ്ങള്‍ ഇനി തലസ്ഥാനത്തും നടക്കും. ശംഖുമുഖത്തെ കേന്ദ്രം സജ്ജമായതോടെ ഇനി വെഡിങ് ഡെസ്റ്റിനേഷനായി വിദേശ രാജ്യങ്ങളിൽ പോകേണ്ടിവരില്ല. ജില്ലാ ടൂറിസം വികസന സഹകരണ സൊസൈറ്റിക്കാണ് നടത്തിപ്പ് ചുമതല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News