വിവാഹ വസ്ത്രം ഭംഗിയായി ഡിസൈൻ ചെയ്ത് നൽകിയില്ലെന്ന് പരാതി, ബൊട്ടീക് ഉടമ നഷ്ടപരിഹാരം നൽകണം: ഉപഭോക്തൃ കോടതി

വിവാഹ വസ്ത്രം ഉപഭോക്താവ് നിർദ്ദേശിച്ച മെറ്റീരിയൽ ഉപയോഗിച്ച് ഭംഗിയായി ഡിസൈൻ ചെയ്തു നൽകുന്നതിൽ വീഴ്ചവരുത്തിയ ബൊട്ടീക് സ്ഥാപനം, പിഴതുക സഹിതം നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.
ആലപ്പുഴ പുത്തൻകാവ് സ്വദേശി മേഘ സാറ വർഗീസ്, കൊച്ചിയിലെ D’Aisle Bridals എന്ന സ്ഥാപനത്തിനെതിരെ നൽകിയ പരാതിയിലാണ് കമ്മീഷൻ പ്രസിഡൻറ് ഡി ബി ബിനു, മെമ്പർമാരായ  വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവർ അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
“വിവാഹം പോലെ  വ്യക്തിജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദർഭങ്ങളിൽപോലും ഉപഭോക്താവ് എന്ന നിലയിൽ കബളിപ്പിക്കപ്പെടുന്നത്  അംഗീകരിക്കാനാവില്ലെന്ന്” കോടതി അഭിപ്രായപ്പെട്ടു.
അഡ്വാൻസായി കൈപ്പറ്റിയ 23,500/- രൂപയും നഷ്ടപരിഹാരമായി 10000/- രൂപ ഉൾപ്പെടെ  33500/- രൂപ 30 ദിവസത്തിനകം സ്ഥാപന ഉടമഉപഭോക്താവിന് നൽകാനും ഉത്തരവിലുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News