അന്‍പതിനായിരത്തോളം ക്രിസ്റ്റലുകള്‍, പൂര്‍ത്തിയാക്കാന്‍ 4 മാസം; ഗിന്നസ് റെക്കോര്‍ഡ് നേടി വിവാഹ ഗൗണ്‍

നമ്മുടെ എല്ലാവരുടെയും ആഗ്രമാണ് വിവാഹ വസ്ത്രം വളരെ മനോഹരവും വ്യത്യസ്തവും ആയിരിക്കണമെന്ന്. പലരും അതിനായി എത്ര വിലകൊടുക്കാനും മടിക്കാത്തവരാണ്. ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടം നേടുന്നത് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയ ഒരു വിവാഹ ഗൗണാണ്.

അന്‍പതിനായിരത്തോളം ക്രിസ്റ്റലുകള്‍ പിടിപ്പിച്ച് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് നേടിയാണ് ഗൗണ്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. മോഡല്‍ മാര്‍ച്ചെ ഗെലാനി കാവ്-അല്‍കാന്റെയാണ് വസ്ത്രം ധരിച്ച് റാംപിലെത്തിയത്. ഗൗണ്‍ ഡിസൈന്‍ ചെയ്യാന്‍ നാല് മാസത്തോളം സമയമെടുത്തു.

50,890 സ്വരോസ്‌കി ക്രിസ്റ്റലുകളാണ് ഗൗണിലുള്ളത്. 2011ല്‍ 45,024 ക്രിസ്റ്റലുകള്‍ ഉപയോഗിച്ചൊരുക്കിയ വിവാഹ ഗൗണിന്റെ റെക്കോര്‍ഡാണ് മറികടന്നത്. ഓരോ ക്രിസ്റ്റലുകളും വസ്ത്രത്തില്‍ പിടിപ്പിക്കാന്‍ ഏകദേശം 200 മണിക്കൂറോളമെടുത്തു.

ഇറ്റാലിയന്‍ ബ്രൈഡല്‍ ഫാഷന്‍ ബ്രാന്‍ഡായ മിഷേല ഫെറിറോ ഒരു ഫാഷന്‍ ഷോ വേദിയില്‍ അവതരിപ്പിച്ചതാണ് ഈ ഗൗണ്‍. കഴുത്തുമുതല്‍ വസ്ത്രത്തിലുടനീളം സ്വരോസ്‌കി ക്രിസ്റ്റലുകള്‍ പതിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News