കല്ല്യാണസദ്യയ്ക്ക് വിളമ്പുന്ന അതേ രുചിയില്‍ വീട്ടിലുണ്ടാക്കാം കാബേജ് തോരന്‍

എല്ലാവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് സദ്യയ്ക്ക് വിളമ്പുന്ന കാബേജ് തോരന്‍. ഞൊടിയിടയില്‍ കാബേജ് തോരന്‍ വീട്ടില്‍

ചേരുവകള്‍

കാബേജ് ചെറുതായി അരിഞ്ഞത്- ഒരു കപ്പ്

ഉഴുന്നുപരിപ്പ്- ഒരു ടേബിള്‍സ്പൂണ്‍

കടുക് -കാല്‍ ടീസ്പൂണ്‍

വറ്റല്‍മുളക്- രണ്ടെണ്ണം

വെളിച്ചെണ്ണ- രണ്ട് ടേബിള്‍ സ്പൂണ്‍

കറിവേപ്പില- മൂന്ന് തണ്ട്

തേങ്ങ- അരമുറി ചിരകിയത്

മഞ്ഞപ്പൊടി- കാല്‍ ടീസ്പൂണ്‍

മുളകുപൊടി -കാല്‍ ടീസ്പൂണ്‍

വെളുത്തുള്ളി -നാല് അല്ലി

ജീരകം- കാല്‍ ടീസ്പൂണ്‍

ഉപ്പ്- ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

അടുപ്പില്‍ ഒരു പാന്‍ വെച്ചിട്ട് അതില്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ കടുക്, വറ്റല്‍ മുളക്, കറിവേപ്പില, ഉഴുന്ന്, എന്നിവയിട്ട് ഇളക്കുക.

മിക്സിയില്‍ തേങ്ങയും ജീരകവും മുളകുപൊടിയും വെളുത്തുള്ളിയും മഞ്ഞപ്പൊടിയും ഇട്ട് ക്രഷ് ചെയ്തെടുക്കുക.

ശേഷം ഈ അരപ്പ് പാനിലേക്ക് ഒഴിച്ചു അഞ്ച് മിനിറ്റ് ചെറിയ തീയില്‍ ഇട്ട് ഇളക്കി എടുക്കുക.

എന്നിട്ട് അതില്‍ കൂടി കാബേജ് അരിഞ്ഞതും കുറച്ചു കറിവേപ്പിലയും ഇട്ട് ചെറിയ സിമ്മില്‍ 10 മിനിറ്റ് വേവിക്കാന്‍ വെക്കുക.

ശേഷം നല്ലതുപോലെ തോര്‍ത്തി എടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News